

ന്യൂഡൽഹി: പാരീസ്-ഡൽഹി എയർ ഇന്ത്യ വിമാനത്തിൽ മദ്യപൻ സഹയാത്രക്കാരിയുടെ പുതപ്പിൽ മൂത്രമൊഴിച്ചെന്ന് റിപ്പോർട്ട്. നവംബർ 26-ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ മദ്യപൻ സഹയാത്രികയുടെ മേലേക്ക് മൂത്രമൊഴിച്ചെന്ന പരാതിക്ക് പിന്നാലെയാണ് ഈ സംഭവവും പുറത്തുവന്നത്. ഡിസംബർ ആറിനാണ് പാരീസ്-ഡൽഹി വിമാനത്തിലെ സംഭവം. മൂത്രമൊഴിച്ചയാൾ മാപ്പ് എഴുതി നൽകിയതിനാൽ നടപടി ഉണ്ടായില്ലെന്നാണ് പിടിഐ റിപ്പോർട്ട്.
രാവിലെ 9.40ന് പാരീസിൽ നിന്ന് ഡൽഹിയിലെത്തിയ വിമാനത്തിൽ പൈലറ്റടക്കം 143 ആളുകളായിരുന്നു. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ പൈലറ്റ് സംഭവത്തെക്കുറിച്ച് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചു. മദ്യപിച്ച് അതിക്രമം കാണിച്ച യാത്രക്കാരനെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ഉടൻ സിആർപിഎഫ് പിടികൂടി. 'രാവിലെ 9.40നാണ് വിമാനം ഡൽഹിയിൽ ലാൻഡ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഒരു പുരുഷ യാത്രികൻ കാബിൻ ക്രൂവിന്റെ നിർദേശങ്ങൾ അവഗണിച്ച് പ്രവർത്തിക്കുകയും പിന്നീട് ഒരു വനിതാ യാത്രികയുടെ പുതപ്പിൽ മൂത്രമൊഴിക്കുകയും ചെയ്തതായി വിനാനത്താവള സെക്യൂരിറ്റിക്ക് വിവരം ലഭിച്ചു', വിമാനത്താവള അധികൃതരെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. യാത്രികനും യാത്രക്കാരിയും തമ്മിലുണ്ടാക്കിയ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഇയാളെ പിന്നീട് വിട്ടയച്ചു. യാത്രക്കാരനിൽ നിന്ന് രേഖമൂലം മാപ്പ് എഴുതി വാങ്ങിയതായും അധികൃതർ പറഞ്ഞു.
നവംബർ 26-ന് ന്യൂയോർക്ക്-ഡൽഹി വിമാനത്തിലുണ്ടായ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates