'ബ്രോ ഞാൻ പ്രശ്നത്തിലാണെന്ന് തോന്നുന്നു', ഭക്ഷണത്തിനൊപ്പം ശങ്കർ മിശ്ര അകത്താക്കിയത് നാല് ​ഗ്ലാസ് വിസ്കി; സഹയാത്രികന്റെ മൊഴി

സഹയാത്രികയ്ക്കു മേലെ മൂത്രമൊഴിച്ചതിനു പിന്നാലെ സ്വബോധം വീണ്ടെടുത്ത  ശങ്കർ മിശ്ര ബ്രോ ഞാൻ പ്രശ്നത്തിലാണെന്ന് തോന്നുന്നു എന്നു പറഞ്ഞതായും ഡോക്ടർ പറയുന്നു
ശങ്കർ മിശ്ര
ശങ്കർ മിശ്ര

ന്യൂഡൽഹി;  എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയ്ക്കു മേലെ മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയ്ക്കെതിരെ സഹയാത്രികന്റെ മൊഴി. ശങ്കർ മിശ്ര മദ്യലഹരിയിലായിരുന്നു എന്നാണ് ഒപ്പം യാത്ര ചെയ്ത ഡോക്ടർ മൊഴി നൽകിയത്. സഹയാത്രികയ്ക്കു മേലെ മൂത്രമൊഴിച്ചതിനു പിന്നാലെ സ്വബോധം വീണ്ടെടുത്ത  ശങ്കർ മിശ്ര ബ്രോ ഞാൻ പ്രശ്നത്തിലാണെന്ന് തോന്നുന്നു എന്നു പറഞ്ഞതായും ഡോക്ടർ പറയുന്നു. 

വിമാനത്തിൽ ശങ്കർ മിശ്രയുടെ തൊട്ടടുത്ത സീറ്റിലാണ് സു​ഗതാ ബട്ടാചാർജീ എന്ന ഡോക്ടർ യാത്ര ചെയ്തിരുന്നത്. അനിയന്ത്രിതമായ മദ്യപാനിയായിരുന്നു അയാൾ. ഭക്ഷണത്തിനൊപ്പം മാത്രം നാല് ​ഗ്ലാസ് സിം​ഗിൾ മാൾട്ട് വിസ്കിയാണ്  അകത്താക്കിയത്. - ദേശിയ മാധ്യമത്തിനോട് സു​ഗത പറഞ്ഞു. ഒരു ചോദ്യം തന്നെ തന്നോട് പലപ്രാവശ്യം ശങ്കർ മിശ്ര ചോദിച്ചു. അവസാനം മദ്യം കൊടുക്കുന്നത് നിർത്തണമെന്ന് വിമാന ജീവനക്കാരോട് താൻ ആവശ്യപ്പെട്ടുവെന്നാണ് അദ്ദേഹം പറയുന്നത്. 

ഉറങ്ങുകയായിരുന്നതിനാൽ സത്രീയുടെ മേലെ ശങ്കർ മിശ്ര മൂത്രമൊഴിക്കുന്നത് താൻ കണ്ടില്ലെന്നും  എന്നാൽ അതിനു ശേഷമുള്ള സംഭവങ്ങൾക്ക് സാക്ഷിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവർ വളരെ അസ്വസ്ഥയായിരുന്നു. എന്നാൽ അവരുടെ മേലെ മൂത്രമൊഴിച്ച ആളോട് സംസാരിക്കാൻ ക്യാബിൻ ക്രൂ അവരെ നിർബന്ധിക്കുകയായിരുന്നു.- അദ്ദേഹം കൂട്ടിച്ചേർത്തു. 

എയർ ഇന്ത്യയിലെ എട്ടു ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. വിമാനക്കമ്പനി അതിക്രമത്തിന്റെ വിവരങ്ങൾ ഡിജിസിഎക്ക് കൈമാറിയിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എയര്‍ ഇന്ത്യ വിമാനത്തിലെ മോശം പെരുമാറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ വിമാനകമ്പനികള്‍ക്ക്  വ്യോമയാന മന്ത്രാലയം മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. അനുര‍ഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ മോശമായി പെരുമാറുന്നയാളെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാമെന്ന് മാര്‍ഗരേഖ വ്യക്തമാക്കുന്നു. സംഭവം കൃത്യമായി റിപ്പോര്‍ട്ട് ചെയ്ത് നിയമനടപടിക്കുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും  മന്ത്രാലയം മുന്നറിയിപ്പ്  നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com