വിമാനത്തില്‍ യാത്രക്കാരന്‍ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം: എയര്‍ ഇന്ത്യ ദ്രുതഗതിയില്‍ നടപടി എടുക്കണമായിരുന്നുവെന്ന് ടാറ്റ ചെയര്‍മാന്‍

യാത്രക്കാരുടേയും കാബിന്‍ ക്രൂവിന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ പ്രധാന പരിഗണന നല്‍കുന്നത്
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം
എയര്‍ ഇന്ത്യ, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന്‍ വനിതാ യാത്രക്കാരിയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ ദ്രുതഗതിയിലുള്ള നടപടികള്‍ എടുക്കേണ്ടതായിരുന്നുവെന്ന് ടാറ്റ ചെയര്‍മാന്‍. സംഭവത്തില്‍ ടാറ്റ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം അറിയിച്ചു. 

സാഹചര്യം കൈകാര്യം ചെയ്യുന്നതില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടു. പരാതിലഭിച്ച ഉടന്‍ തന്നെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ദ്രുതഗതിയില്‍ നടപടി സ്വീകരിക്കണമായിരുന്നു. സംഭവം ഏറെ ഖേദകരമാണെന്നും ടാറ്റ ചെയര്‍മാന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 

യാത്രക്കാരുടേയും കാബിന്‍ ക്രൂവിന്റേയും സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് എയര്‍ ഇന്ത്യ പ്രധാന പരിഗണന നല്‍കുന്നത്. ഇതിനായി തുടര്‍ന്നും നിലകൊള്ളും. ഭാവിയില്‍ ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തും. നടപടിക്രമങ്ങള്‍ പുനഃപരിശോധിച്ച് മാറ്റം വരുത്തുമെന്നും ടാറ്റ ചെയര്‍മാന്‍ വ്യക്തമാക്കി. 

ന്യൂയോര്‍ക്കില്‍ നിന്നും ന്യൂഡല്‍ഹിക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ വെച്ചാണ് യാത്രക്കാരന്‍ ശങ്കര്‍ മിശ്രയാണ് സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ചത്. യുഎസ് കമ്പനിയിലെ ജോലിക്കാരനായിരുന്ന ഇയാളെ കഴിഞ്ഞദിവസം ബാംഗലൂരുവില്‍ നിന്നും അറസ്റ്റ് ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com