'നിങ്ങള്‍ ഇതില്‍ വിഷം കലര്‍ത്തിയിട്ടുണ്ടെങ്കിലോ?'; ചായയുമായി എത്തിയ പൊലീസിനോട് അഖിലേഷ്, വീഡിയോ

സമാജ് വാദി പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി അപകീര്‍ത്തി പരാമര്‍ശമങ്ങള്‍ നടത്തിയ കേസില്‍ എസ്പി മീഡിയ സെല്‍ അംഗം മനീഷ് ജഗന്‍ അഗര്‍വാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
വീഡിയോ സ്‌ക്രീന്‍ഷോട്ട്
Updated on
1 min read


മാജ് വാദി പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി അപകീര്‍ത്തി പരാമര്‍ശമങ്ങള്‍ നടത്തിയ കേസില്‍ എസ്പി മീഡിയ സെല്‍ അംഗം മനീഷ് ജഗന്‍ അഗര്‍വാളിനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. അറസ്റ്റിന് പിന്നാലെ അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ പൊലീസ് ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. 

ഹസ്രത് ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് മനീഷിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടിയുടെ ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് മനീഷ് ആണ്. അറസ്റ്റിന് പിന്നാലെ, പൊലീസ് ആസ്ഥാനത്തെത്തിയ അഖിലേഷ്, പൊലീസ് ഉദ്യോഗസ്ഥരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ശേഷം, അദ്ദേഹത്തിന് കുടിക്കാനായി ചായ നല്‍കിയെങ്കിലും അഖിലേഷ് ഇത് നിരസിച്ചു. 

'ഞാന്‍ ചായ കുടിക്കില്ല. ചായ വേണമെങ്കില്‍ ഞാന്‍ പുറത്തുനിന്നു കൊണ്ടുവരും. ഇതില്‍ നിങ്ങള്‍ വിഷം കലര്‍ത്തിയില്ലെന്ന് എന്താണ് ഉറപ്പ്? ഞാന്‍ നിങ്ങളെ വിശ്വസിക്കില്ല.'-അദ്ദേഹം പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ചായ നിരസിക്കുന്ന അഖിലേഷ് യാദവിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. 

പൊലീസ് ആസ്ഥാനത്ത് നിന്ന് മടങ്ങിയ അഖിലേഷ്, ഗോസായ്ഗഞ്ച് ജില്ലാ ജയിലില്‍ എത്തി മനീഷ് അഗര്‍വാളിനെ കണ്ടു. മനീഷ് ജഗന്‍ അഗര്‍വാളിന് എതിരെ മൂന്നു കേസുകളാണ് യുപി പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Indus Water Treaty
Telangana murder
Delhi High Court orders unblocking of Cockroach Janta Party's X Account after Centre says no objection
Appeal filed before Supreme Court against Dressage team selection for Asian Games 2026
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com