'അറസ്റ്റ് നിയമപ്രകാരമല്ല'; വായ്പാ തട്ടിപ്പു കേസില്‍ ചന്ദ കോചറിനും ദീപക് കോചറിനും ജാമ്യം

ക്രിമിനല്‍ നടപടിച്ചട്ടം 41എ വകുപ്പിന്റെ ലംഘനമാണ് അറസ്റ്റെന്ന് ജസ്റ്റിസുമാരായ രേവതി മൊഹിതെ ദേരെ, പികെ ചവാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച്
ചന്ദ കോചര്‍/ഫയല്‍
ചന്ദ കോചര്‍/ഫയല്‍

മുംബൈ: വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ ഐസിഐസിഐ ബാങ്ക് മുന്‍ സിഇഒ ചന്ദ കോചറിനും ഭര്‍ത്താവ് ദീപക് കോചറിനും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും അറസ്റ്റ് നിയമപ്രകാരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി.

ക്രിമിനല്‍ നടപടിച്ചട്ടം 41എ വകുപ്പിന്റെ ലംഘനമാണ് അറസ്റ്റെന്ന് ജസ്റ്റിസുമാരായ രേവതി മൊഹിതെ ദേരെ, പികെ ചവാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കിയിരിക്കണമെന്നാണ് ഈ വകുപ്പില്‍ പറയുന്നത്. 

കഴിഞ്ഞ മാസം 22നാണ് ചന്ദ കോചറിനെയും ദീപകിനെയും സിബിഐ അറസ്റ്റ് ചെയ്തത്. വിഡിയോകോണിനു വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ആവശ്യപ്പെടുന്നത് അനുസരിച്ച് സിബിഐ ഓഫിസില്‍ ഹാജരാവണമെന്ന് ഹൈക്കോടതി ഇരുവര്‍ക്കും നിര്‍ദേശം നല്‍കി. പാസ്‌പോര്‍ട്ട് കെട്ടിവയ്ക്കണമെന്നും ഒരു ലക്ഷം രൂപ വീതം ജാ്മ്യത്തുക നല്‍കണമെന്നും നിര്‍ദേശമുണ്ട്. 

ഇതേ കേസില്‍ തന്നെ വിഡിയോകോണ്‍ സ്ഥാപകന്‍ വേണുഗോപാല്‍ ധൂതിനെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com