ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ തീകൊളുത്തി; ഗുരുതരാവസ്ഥയില്‍; കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഭര്‍ത്താവും കുടുംബവും 

ഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: ഡല്‍ഹി ബവാനയില്‍ ഏഴുമാസം പ്രായമായ ഗര്‍ഭിണിയെ ചുട്ടുകൊല്ലാന്‍ ശ്രമം. കൊടുംക്രൂരതയ്ക്ക് പിന്നില്‍ ഭര്‍ത്താവും കുടുംബാംഗങ്ങളുമാണ്. പെട്രോള്‍ ഒഴിച്ച ശേഷം തീ കൊളുത്തുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴുമാസം ഗര്‍ഭിണിയെ തീകൊളുത്തിയ കാര്യം ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയാണ് പുറത്തുവിട്ടത്. ഏഴുമാസം ഗര്‍ഭിണിയായ യുവതിയെ ചുട്ടുകൊല്ലാന്‍ വീട്ടുകാര്‍ ശ്രമിച്ചതായി അധ്യക്ഷ ട്വിറ്ററില്‍ കുറിച്ചു.

വനിതാ കമ്മീഷന്‍ ഡല്‍ഹി പൊലീസിന് നോട്ടീസ് അയച്ചു. സംഭവത്തില്‍ എന്ത് നടപടിയാണ് സ്വീകിരച്ചത്. എന്തുകൊണ്ടാണ് വീട്ടുകാരെ അറസ്റ്റ് ചെയ്യാത്തതെന്നും കമ്മീഷന്‍ ചോദിച്ചു. യുവതിക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കണമെന്നും അധ്യക്ഷ സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com