വന്‍ അഴിച്ചുപണിക്കൊരുങ്ങി മോദി; കേന്ദ്രമന്ത്രിസഭാ പുനഃസംഘടന ഉടനെന്ന് റിപ്പോര്‍ട്ട്; നിരവധി പേര്‍ തെറിക്കും?

ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും
അമിത് ഷാ, നരേന്ദ്ര മോദി/ഫയൽ
അമിത് ഷാ, നരേന്ദ്ര മോദി/ഫയൽ

ന്യൂഡല്‍ഹി; കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ഏതാനും മന്ത്രിമാരെ പാര്‍ട്ടി ചുമതലയിലേക്ക് മാറ്റുകയും പകരം പുതിയവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്നാണ് സൂചന. ന്യൂനപക്ഷ ക്ഷേമവകുപ്പ്, ഉരുത്തി, ഇലക്ട്രോണിക്‌സ് ആന്റ് ഐടി, കല്‍ക്കരി തുടങ്ങിയ വകുപ്പുകളില്‍ പുതിയ മന്ത്രിമാര്‍ ചുമതലയേല്‍ക്കുമെന്നാണ് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പാര്‍ലമെന്റിന്‍രെ ബജറ്റ് സമ്മേളനം ആരംഭിക്കുന്ന ജനുവരി 31 ന് മുമ്പ് മന്ത്രിസഭ പുനഃസംഘടന ഉണ്ടായേക്കുമെന്നാണ് സൂചന. അതല്ലെങ്കില്‍ ബജറ്റ് സമ്മേളന്തതിന്റെ ആദ്യ സെഷന്‍ അവസാനിക്കുന്ന ഫെബ്രുവരി 10 ന് ശേഷമോ മന്ത്രിസഭ പുനഃസംഘടനയുണ്ടാകും. 

ഈ മാസം 16-17 തീയതികളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൂടി പങ്കെടുക്കുന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പുതിയ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായേക്കും. നാലു സംസ്ഥാനങ്ങളില്‍ അടുത്തു നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും, 2024 ലെ പൊതു തെരഞ്ഞെടുപ്പും കണക്കിലെടുത്തുകൊണ്ടുള്ള പുനഃസംഘടനയാണ് ബിജെപി കേന്ദ്രനേതൃത്വം ലക്ഷ്യമിടുന്നതെന്നാണ് വിവരം. 

നിലവില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയം സ്മൃതി ഇറാനിയും ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതല ജ്യോതിരാദിത്യ സിന്ധ്യയുമാണ് കൈകാര്യം ചെയ്യുന്നത്. ഈ വകുപ്പുകള്‍ക്ക് പുറമെ, ഉപഭോക്തൃ കാര്യ മന്ത്രാലയത്തിനും ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിനും പുതിയ മന്ത്രിയെ ലഭിച്ചേക്കും. ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ ചുമതലയിലേക്ക്, ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നും ഒരാള്‍ എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

സി ആര്‍ പാട്ടീലിന്റെ പേരാണ് കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് പറഞ്ഞുകേള്‍ക്കുന്ന പ്രമുഖരില്‍ ഒരാള്‍. നിലവിലെ പ്രസിഡന്റ് ജെ പി നഡ്ഡയുടെ പിന്‍ഗാമിയായി ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്കും പാട്ടീലിന്റെ പേര് ഉയരുന്നുണ്ട്. കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന മറ്റൊരു നേതാവ്. നഡ്ഡയ്ക്ക് വീണ്ടും അവസരം നല്‍കേണ്ടെന്ന് തീരുമാനിച്ചാലാണ് പുതിയ അധ്യക്ഷനെത്തുക. 

രാം വിലാസ് പാസ്വാന്റെ മകനും എല്‍ജെപി നേതാവുമായ ചിരാഗ് പാസ്വാനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നുള്ള ചില എംപിമാരും മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്നാണ് അഭ്യൂഹം. ചില മന്ത്രിമാരുടെ വകുപ്പുകള്‍ മാറുമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com