'ബിജെപിയില്‍ ചേരൂ, അല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ ഇടിച്ചുനിരത്തും'; കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് മുന്നറിയിപ്പ്

മധ്യപ്രദേശ് മന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് 
മഹേന്ദ്രസിങ് സിസോദിയ
മഹേന്ദ്രസിങ് സിസോദിയ


ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരോട് ബിജെപിയില്‍  ചേരാന്‍ ആവശ്യപ്പെട്ട മന്ത്രിയുടെ പ്രസംഗം വിവാദത്തില്‍. പാര്‍ട്ടിയില്‍ ചേര്‍ന്നില്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുമെന്നും ഇതിനായി മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ തയ്യാറാണെന്നുമായിരുന്നു മന്ത്രി ഹേന്ദ്രസിങ് സിസോദിയുടെ പരാമര്‍ശം.

ബുധനാഴ്ച റുത്തിയായി ടൗണില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു മഹേന്ദ്രസിങ് സിസോദിയ. പ്രസംഗത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. 

ബിജെപി ഭരിക്കുന്ന മറ്റ് ചില സംസ്ഥാനങ്ങളെ പോലെ, മധ്യപ്രദേശ് സര്‍ക്കാരും വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ വീടിന്റെ അനധികൃതഭാഗങ്ങള്‍ പൊളിച്ചുമാറ്റുകയാണ്. കുറ്റവാളികളോട് ഒരു സഹിഷ്ണുതയും ശിവരാജ്‌സിങ് ചൗഹാന്‍ വെച്ചുപൊറുപ്പിക്കില്ല. അതുകൊണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കേള്‍ക്കൂ. ബിജെപിയില്‍ ചേരൂ. മുഖ്യമന്ത്രിയുടെ ബുള്‍ഡോസര്‍ തയ്യാറാണ്. സാവാധാനം ഭരണകക്ഷിയുടെ ഭാഗമാകൂയെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ പ്രസംഗത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ജനുവരി 20ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ജനം ഇതിന് മറുപടി നല്‍കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com