എട്ടുകിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു, ചീറിപ്പായുന്ന കാര്‍ സഡന്‍ ബ്രേക്കിട്ടു; റോഡില്‍ തെറിച്ചുവീണ് 70കാരന്‍ മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd January 2023 02:04 PM |
Last Updated: 22nd January 2023 02:04 PM | A+A A- |

പ്രതീകാത്മക ചിത്രം
പട്‌ന: ഡല്‍ഹിക്ക് സമാനമായ നടുക്കുന്ന സംഭവം ബിഹാറിലും. കാര്‍ ഇടിച്ച വയോധികനെ എട്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. ബോണറ്റില്‍ കുടുങ്ങിയ വയോധികന്‍, ഓടുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് റോഡില്‍ വീണ് മരിച്ചു. ഡ്രൈവര്‍ കാര്‍ വേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു.
കിഴക്കന്‍ ചമ്പാരന്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. 70കാരനായ ശങ്കര്‍ ചൗധറാണ് മരിച്ചത്. സൈക്കിളില്‍ വരുമ്പോള്‍ ദേശീയപാത 27ല്‍ വച്ചാണ് ചീറിപ്പാഞ്ഞ് എത്തിയ കാര്‍ ശങ്കറിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ശങ്കര്‍ കാറിന്റെ ബോണറ്റിലേക്ക് വീണു. ബോണറ്റില്‍ അള്ളിപ്പിടിച്ചിരുന്ന ശങ്കറുമായി കാര്‍ എട്ടുകിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്.
അതിനിടെ കാര്‍ നിര്‍ത്താന്‍ ശങ്കര്‍ അഭ്യര്‍ഥിച്ചെങ്കിലും ഡ്രൈവര്‍ കൂട്ടാക്കിയില്ല. രക്ഷയ്ക്കായി ഒച്ചവെച്ചെങ്കിലും ആര്‍ക്കും രക്ഷിക്കാന്‍ സാധിച്ചില്ല. അതിനിടെ ശങ്കറിനെ രക്ഷിക്കാന്‍ വഴിയാത്രക്കാര്‍ പിന്തുടര്‍ന്നെങ്കിലും സാധിച്ചില്ല. വയോധികനെ വലിച്ചിഴയ്ക്കുന്നത് ജനങ്ങള്‍ ശ്രദ്ധിക്കുന്നു എന്ന് മനസിലാക്കി, കാര്‍ ഡ്രൈവര്‍ സഡന്‍ ബ്രേക്കിട്ടു. ഇതിന്റെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ശങ്കര്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു. വയോധികന്‍ തത്ക്ഷണം തന്നെ മരിച്ചു. സംഭവത്തിന് പിന്നാലെ ഡ്രൈവര്‍ കാര്‍ അതിവേഗത്തില്‍ ഓടിച്ച് രക്ഷപ്പെട്ടു. കാര്‍ പൊലീസ് പിടിച്ചെടുത്തു. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ