കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കും: രാഹുല്‍ ഗാന്ധി 

അടുത്ത പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍/കോണ്‍ഗ്രസ് ട്വിറ്റര്‍
ഭാരത് ജോഡോ യാത്രയില്‍ രാഹുല്‍/കോണ്‍ഗ്രസ് ട്വിറ്റര്‍

ശ്രീനഗര്‍: അടുത്ത പാര്‍മെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. 

'ഒരു സംസ്ഥാന പദവി എന്ന നിങ്ങളുടെ ആവശ്യത്തിന് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതിനായി കോണ്‍ഗ്രസ് എല്ലാ അധികാരങ്ങളും പ്രയോഗിക്കും. നിങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം സംസ്ഥാനപദവിയാണ്. അതിനേക്കാള്‍ വലുതല്ല മറ്റൊരു വിഷയവും. കേന്ദ്ര സര്‍ക്കാര്‍ നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുത്തു. '- സത്‌വാരി ചൗക്കില്‍ ജനങ്ങളെ അഭിസംബോധന ചെയ്യവേ രാഹുല്‍ പറഞ്ഞു. 

ജമ്മു കശ്മീരില്‍ ഉടനീളം വിവിധ തലങ്ങളിലുള്ള ആളുകളുമായി സംസാരിച്ചു. അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തന്നോട് പങ്കുവച്ചു. ജനങ്ങളുടെ ആവശ്യങ്ങള്‍ ഭരണകൂടം ചെവിക്കൊള്ളുന്നില്ലെന്ന് അവര്‍ പരാതി പറഞ്ഞതായി രാഹുല്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ജമ്മു കശ്മീരിലാണ്. എഞ്ചനീയര്‍മാരും ഡോക്ടര്‍മാരുമൊക്കെ ആകാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹം ഇവിടെയുണ്ട്. എന്നാല്‍ അവര്‍ക്ക് അതിന് സാധിക്കുന്നില്ല. സേനയിലേക്ക് നടക്കുന്ന റിക്രൂട്‌മെന്റായിരുന്നു ഇവിടെയുള്ളവരുടെ മറ്റൊരു തൊഴില്‍ മാര്‍ഗം. അഗ്‌നിപഥ് പദ്ധതിയുടെ പേരില്‍ സര്‍ക്കാര്‍ ആ വഴി അടച്ചെന്നും രാഹുല്‍ ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com