ഹിജാബ് നിരോധനം; ഹര്‍ജികള്‍ മൂന്നംഗ ബെഞ്ചിന്, തീയതി ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd January 2023 12:29 PM  |  

Last Updated: 23rd January 2023 12:29 PM  |   A+A-   |  

supreme_court_new

സുപ്രീം കോടതി/ പിടിഐ

 

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനത്തിന് എതിരായ കേസില്‍ മൂന്നംഗ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി. കേസ് എന്നു പരിഗണിക്കും എന്നതില്‍ ഉടന്‍ തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് അറിയിച്ചു.

ഹിജാബ് കേസ് സീനിയര്‍ അഭിഭാഷക മീനാക്ഷി അറോറ മെന്‍ഷന്‍ ചെയ്തപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. ഫെബ്രുവരിയില്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ നടക്കുകയാണെന്നും കേസ് ഉടന്‍ പരിഗണിച്ച് ഇടക്കാല വിധി പുറപ്പെടുവിച്ചാല്‍ പെണ്‍കുട്ടികള്‍ക്കു സഹായകമാവുമെന്നും മീനാക്ഷി അറോറ അറിയിച്ചു. 

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്ക് എതിരായ അപ്പീലില്‍ സുപ്രീം കോടതി രണ്ടംഗ ബെഞ്ച് ഭിന്ന വിധി പുറപ്പെടുവിച്ചിരുന്നു. അപ്പീലുകള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ടെന്നു വിധിച്ചപ്പോള്‍ ഇത്തരമൊരു നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്നാണ് ജസ്റ്റിസ് സുധാംശു ധുലിയ വിധിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ജനങ്ങള്‍ ഭരണകൂടത്തെ ഭയക്കുന്നിടത്ത് നടക്കുന്നത് നിഷ്ഠൂര വാഴ്ച; വിമര്‍ശനവുമായി ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ