'തെളിവുകള്‍ ഇല്ല'; ഗുജറാത്തില്‍ 17 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 22 പ്രതികളെ കോടതി വെറുതെ വിട്ടു

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് പിറ്റേന്ന് ദിയോളില്‍ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്.
2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്‌റ്റേഷനിൽ സബർമതി എക്‌സ്പ്രസിന് തീവെച്ചപ്പോള്‍/ ഫയൽ ചിത്രം
2002 ഫെബ്രുവരി 27ന് ഗോധ്ര റെയിൽവേ സ്‌റ്റേഷനിൽ സബർമതി എക്‌സ്പ്രസിന് തീവെച്ചപ്പോള്‍/ ഫയൽ ചിത്രം

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപ  കാലത്തെ കൂട്ടക്കൊലക്കേസില്‍ 22 പ്രതികളെ കോടതി വെറുതെവിട്ടു. ഗുജറാത്തിലെ പഞ്ച്മഹല്‍ ജില്ലയിലെ സെഷന്‍സ് കോടതിയാണ് പ്രതികളെ വെറുതെവിട്ടത്. ദിയോള്‍ ഗ്രാമത്തില്‍ 2002 ഫെബ്രുവരി 28ന് മുസ്ലീം സമുദായത്തില്‍പ്പെട്ട 17 പേരെ കൂട്ടക്കൊല ചെയ്ത സംഭവത്തിലാണ് കോടതി ഉത്തരവ്.

ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ചതിന് പിറ്റേന്ന് ദിയോളില്‍ പതിനേഴുപേരെ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതികളെയാണ് വെറുതെവിട്ടത്. കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും, രണ്ടുവര്‍ഷത്തിന് ശേഷമാണ് ഈ സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസുമായി ബന്ധപ്പെട്ട് 22 പേരെ അറസ്റ്റ് ചെയ്തു.

രണ്ടുകുട്ടികള്‍ ഉള്‍പ്പടെ 17 പേരെ കൊലചെയ്യുകയും തെളിവുകള്‍ നശിപ്പിക്കുന്നതിന്റെ ഭാഗമായി മൃതദേഹം കത്തിച്ചുകളയുകയുമായിരുന്നെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. 18 വര്‍ഷത്തെ വിചാരണക്കൊടുവില്‍ പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഇല്ലെന്ന് നിരീക്ഷിച്ചുകൊണ്ട് അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹരീഷ് ത്രിവേദിയാണ് പ്രതികളെ കുറ്റമോചിതരാക്കിയത്.  22 പ്രതികളില്‍ എട്ടുപേര്‍ വിചാരണഘട്ടത്തിനിടെ മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com