ഹൈക്കോടതി ഉത്തരവ് ലംഘിച്ച് സര്‍ക്കാര്‍; റിപ്പബ്ലിക് ദിന പരേഡില്‍  തെലങ്കാന മുഖ്യമന്ത്രി പങ്കെടുത്തില്ല

പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്
തെലങ്കാന രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം/ എഎന്‍ഐ
തെലങ്കാന രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷം/ എഎന്‍ഐ

ഹൈദരാബാദ്: പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ച് തെലങ്കാന സര്‍ക്കാര്‍. പരേഡ് ഗ്രൗണ്ടില്‍ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ച് റിപ്പബ്ലിക് പരേഡ് നടത്താനാണ് തെലങ്കാന ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പരേഡും ഗാര്‍ഡ് ഓഫ് ഓണറും അടക്കം റിപ്പബ്ലിക് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. 

എന്നാല്‍ രാജ്ഭവനില്‍ മാത്രമാണ് റിപ്പബ്ലിക് ദിന പരേഡ് സംഘടിപ്പിച്ചത്. രാജ്ഭവനില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്‍രാജന്‍ ദേശീയ പതാക ഉയര്‍ത്തി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു പങ്കെടുത്തില്ല. ചടങ്ങില്‍ ഓസ്‌കര്‍ പുരസ്‌കാരം നേടിയ സംഗീതസംവിധായകന്‍ കീരവാണി, ഗാനരചയിതാവ് ചന്ദ്രബോസ് എന്നിവരെ ഗവര്‍ണര്‍ അനുമോദിച്ചു.

 നേരത്തേ രാജ്ഭവനിൽ പതാകയുയർത്തൽ ചടങ്ങ് മാത്രം നടത്തുമെന്നും മുഖ്യമന്ത്രിയുടെ വീട്ടിൽ ചെറുപരിപാടികൾ മാത്രമേ സംഘടിപ്പിക്കൂ എന്നുമായിരുന്നു സംസ്ഥാനസർക്കാർ അറിയിച്ചിരുന്നത്. കഴിഞ്ഞ തവണ കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി സർക്കാർ റിപ്പബ്ലിക് ദിനപരിപാടികൾ വെട്ടിച്ചുരുക്കിയിരുന്നു. തുടർന്ന് ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ ഔദ്യോഗിക വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com