'ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിന്? വിശ്വാസികള്‍ക്കു വിട്ടു കൊടുത്തുകൂടേ?'

ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ ചിത്രം: പിടിഐ
സുപ്രീം കോടതി/ ചിത്രം: പിടിഐ

ന്യൂഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, എഎസ് ഒക്ക എന്നിവര്‍ അടങ്ങിയ ബെഞ്ച് ചോദിച്ചു. 

കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര സര്‍ക്കാരിന്റെ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി നിരീക്ഷണം. സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. 

ക്ഷേത്രകാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന്, ജസ്റ്റിസ് കൗള്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഡ്വക്കേറ്റ് നിരഞ്ജന്‍ റെഡ്ഡിയോടു ചോദിച്ചു. ക്ഷേത്രത്തിന്റെ ഭരണം അതുമായി ബന്ധപ്പെട്ടവര്‍ നടത്തട്ടെയെന്ന് കോടതി പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നും ബെഞ്ച് ആരാഞ്ഞു.

ക്ഷേത്രത്തില്‍ എക്‌സിക്യൂട്ടിവ് ഓഫിസറെ നിയമിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം ഭരണഘടനയുടെ 26 ഡി അനുഛേദത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ്, ഹൈക്കോടതി വിധി. മഠാധിപതിയുടെ അവകാശങ്ങളുടം ലംഘനമാണ് സര്‍ക്കാര്‍ നടപടി. തമിഴ്‌നാട്ടിലെ അഹോബിലാം മഠത്തിന്റെ അവിഭാജ്യഘടകമാണ് ഈ ക്ഷേത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. മഠവും ക്ഷേത്രവും രണ്ടാണെന്ന സര്‍ക്കാര്‍ വാദം കോടതി സ്വീകരിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com