അനില്‍ ആന്റണി
അനില്‍ ആന്റണി

കശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കി; ബിബിസി കോണ്‍ഗ്രസിന് പറ്റിയ കൂട്ട്, വീണ്ടും വിമര്‍ശനവുമായി അനില്‍ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി
Published on


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി വിവാദത്തില്‍ ബിബിസിക്കും കോണ്‍ഗ്രസിനുമെതിരെ വീണ്ടും വിമര്‍ശനവുമായി അനില്‍ കെ ആന്റണി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം പലതവണ നല്‍കിയ ബിബിസി, ഇന്ത്യയുടെ പരമാധികാരത്തെ പലതവണ ചോദ്യം ചെയ്ത മാധ്യമമാണ്. സ്ഥാപിത താത്പര്യങ്ങളില്ലാത്ത സ്വതന്ത്ര മാധ്യമമായ ബിബിസി നിലവില്‍ കോണ്‍ഗ്രസിന് പറ്റിയ സഖ്യകക്ഷിയാണ് എന്ന് അനില്‍ കെ ആന്റണി ട്വീറ്റില്‍ കുറിച്ചു. 

കശ്മീരിന്റെ ചിത്രമില്ലാതെ ബിബിസി മുന്‍പ് പുറത്തുവിട്ട ഇന്ത്യന്‍ മാപ്പുകള്‍ ചേര്‍ത്താണ് അനില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. നേരത്തെ, ബിബിസി ഡോക്യുമെന്ററി നിരോധിച്ച കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് അനില്‍ ആന്റണി രംഗത്തുവന്നിരുന്നു. ബിബിസി ഡോക്യുമെന്ററി ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമാണ് എന്നായിരുന്നു അനിലിന്റെ നിലപാട്.

ഇതിന് പിന്നാലെ, മുതിര്‍ന്ന നേതാവ് എകെ ആന്റണിയുടെ മകന്‍ കൂടിയായ അനില്‍ ആന്റണിക്ക് എതിരെ കോണ്‍ഗ്രസില്‍ നിന്ന് വ്യാപക വിമര്‍ശനങ്ങള്‍ ഉയരര്‍ന്നു. പിന്നാലെ, കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ കണ്‍വീനര്‍ സ്ഥാനവും മറ്റു പാര്‍ട്ടി പദവികളും അദ്ദേഹം  രാജിവച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com