കൊച്ചി: ജഡ്ജിമാരെ നിയമിക്കുന്ന കൊളീജിയം സമ്പ്രദായത്തിനെതിരെ പ്രമുഖ അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ അഡ്വ. ജയശങ്കര്‍. ജഡ്ജിമാര്‍ തന്നെ മറ്റ് ജഡ്ജിമാരെ നിയമിക്കുന്ന സാഹചര്യമാണ് നമുക്കുള്ളത്. അത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന്റെ അഭിമുഖം എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് സര്‍ക്കാരില്‍ മുന്‍ മന്ത്രി ബേബി ജോണിന്റെ മകന്‍ ഷിബു ബേബി ജോണും, പരേതനായ സി എച്ച് മുഹമ്മദ് കോയയുടെ മകന്‍ എം കെ മുനീറും, ആവുക്കാദര്‍ കുട്ടി നഹയുടെ മകന്‍ പി കെ അബ്ദുറബ്ബും, ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബും മന്ത്രിമാരായി. കേരള ഹൈക്കോടതിയില്‍ ചില അഭിഭാഷകരെ ജഡ്ജിമാരായി നിയമിച്ചത് നോക്കൂ. നീതിന്യായ വ്യവസ്ഥയുടെ അപചയമാണ് കാണുന്നത്.
സ്വാതന്ത്ര്യം ലഭിച്ച കാലത്തെ കോടതികള്‍ പോലെയല്ല ഇപ്പോഴത്തെ സുപ്രീം കോടതിയും ഹൈക്കോടതിയുമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു. നിയമനങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും പലപ്പോഴും സുതാര്യതയില്ലായ്മയുണ്ട്. ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ അഭിഭാഷകന്‍ കോഴ വാങ്ങിയ സംഭവം അന്വേഷിക്കാന്‍ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നല്‍കിയത് ശരിയായ നടപടിയാണ്.
ആരോപണ വിധേയനെ വിചാരണ ചെയ്ത് ജലിലില്‍ അടയ്ക്കും എന്നതിനെപ്പറ്റി ഇപ്പോള്‍ പറയാനാകില്ലെങ്കിലും, ഇത്തരം അവിശുദ്ധ പ്രവര്‍ത്തനങ്ങളെപ്പറ്റി ജനങ്ങള്‍ അറിയുകയെങ്കിലും ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു. ആരോപണ വിധേയനായ അഡ്വ സൈബി ജോസ് കിടങ്ങൂര്‍ ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റാകാന്‍ യോഗ്യനായ വ്യക്തിയല്ലെന്ന് അഡ്വ. ജയശങ്കര്‍ പറഞ്ഞു.
എന്നാല്‍ വളരെ സ്വാധീനശേഷിയുള്ള വ്യക്തിയാണ് സൈബി ജോസ് കിടങ്ങൂര്‍. രണ്ടു തവണ അസോസിയേഷന്‍ സെക്രട്ടറിയായിരുന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യണമെന്ന് അയാള്‍ക്കറിയാം. സിപിഎം പിന്തുണയുള്ള അഭിഭാഷക യൂണിയനായിരുന്നു മുഖ്യ എതിരാളി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രഹസ്യധാരണയുണ്ടായിരുന്നു.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചയാള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവാണ് എന്നതാണ് ധാരണയ്ക്ക് കാരണമെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates