അജ്മേർ ദർ​ഗയിൽ വൻ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th January 2023 08:26 PM  |  

Last Updated: 30th January 2023 08:26 PM  |   A+A-   |  

ajmer

വീഡിയോ ദൃശ്യം

 

ജയ്പുർ: അജ്മേർ ഷെരീഫ് ദർ​ഗയിൽ വൻ സംഘർഷം. ഇരു വിഭാ​ഗങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. പ്രാർഥനാ ചടങ്ങിനായി ആളുകൾ എത്തിയപ്പോഴാണ് തിങ്കളാഴ്ച ഒരു വിഭാ​ഗവും ദർ​ഗയിലെ സുരക്ഷാ ചുമതലയുള്ള വിഭാ​ഗവും തമ്മിൽ ഏറ്റുമുട്ടിയത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിക്കുന്നത്. 

സൂഫി ഖ്വാജ മൊയ്നുദ്ദീൻ ചിസ്തിയുടെ ഉറൂസിൽ ബറേൽവി വിഭാ​ഗം പങ്കെടുത്തതാണ് തർക്കത്തിന് കാരണം. ഉറൂസിൽ പങ്കെടുത്ത ഇവർ ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കി. ഇതോടെ ദർ​ഗയുടെ ചുമതല വഹിക്കുന്ന വിഭാ​ഗം ഇവർക്കെതിരെ രം​ഗത്തെത്തുകയും തർക്കം അടിയിൽ കലാശിക്കുകയുമായിരുന്നു. 

പൊലീസെത്തിയാണ് സ്ഥിതി​ഗതികൾ നിയന്ത്രിച്ചത്. സംഭവം അന്വേഷിക്കുമെന്ന് ദർ​ഗ അഡ്മിനിസ്ട്രേഷൻ അധികൃതർ വ്യക്തമാക്കി. ബറേൽവി വിഭാ​ഗത്തിനായി മുദ്രാവാക്യം മുഴക്കിയവർ കൈയാങ്കളിക്കിടെ രക്ഷപ്പെട്ടു. ഔദ്യോ​ഗികമായി പരാതി ലഭിക്കാത്തതിനാൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഈ ലേഖനം കൂടി വായിക്കൂ 

സാങ്കേതിക തകരാർ; ആന്ധ്ര മുഖ്യമന്ത്രി സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ