കോയമ്പത്തൂരില്‍ കോളജ് ഹോസ്റ്റലിന്റെ മതില്‍ ഇടിഞ്ഞു വീണു; നാലുപേര്‍ മരിച്ചു

മതിൽ ഇടിഞ്ഞു വീണു നാല് അതിഥിത്തൊഴിലാളികൾ മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോയമ്പത്തൂർ: കോയമ്പത്തൂരിൽ സ്വകാര്യ കോളജ് ഹോസ്റ്റലിന്റെ മതിൽ ഇടിഞ്ഞു വീണു നാല് അതിഥി തൊഴിലാളികൾ മരിച്ചു. ആന്ധ്രാ പ്രദേശ്, പശ്ചിമ ബം​ഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്.  

ചൊവ്വാഴ്‌ച വൈകുന്നേരം 5.30തോടെയാണ് സംഭവം. കോവൈ പുത്തൂരിലെ കൃഷ്ണ കോളജിലെ ഹോസ്റ്റലിന്റെ മതിലാണ് ഇടിഞ്ഞു വീണത്. പഴയ മതിലിന് സമീപം പുതിയ മതിൽ പണിയുന്നതിനിടെയാണ് അപകടം.

പൊലീസും അ​ഗ്നിരക്ഷാ സേനയും എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിൽ  തൊഴിലാളികളുടെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com