'ഉത്തരത്തിലുള്ളത് കിട്ടിയതുമില്ല, കക്ഷത്തില്‍ ഉള്ളത് പോവുകയും ചെയ്തു'; പുലിക്ക് പറ്റിയ അമളി- വൈറല്‍ വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
കാട്ടുപന്നിയുടെ കുഞ്ഞിനെ കടിച്ചുപിടിച്ച് പുലി നില്‍ക്കുന്ന ദൃശ്യം
കാട്ടുപന്നിയുടെ കുഞ്ഞിനെ കടിച്ചുപിടിച്ച് പുലി നില്‍ക്കുന്ന ദൃശ്യം

കൈയില്‍ ഇരുന്നത് നഷ്ടപ്പെടുത്തി, വെറെ ഒന്നിനെ തേടി പോയി അതുംകിട്ടാതെ വരുമ്പോള്‍ 'ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല, കക്ഷത്തില്‍ ഇരുന്നത് പോവുകയും ചെയ്തു എന്ന പഴഞ്ചൊല്ല്' പതിവായി പറയാറുണ്ട്. ഈ പഴഞ്ചൊല്ലിനെ ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. പുലിക്ക് സംഭവിച്ച അമളിയാണ് വീഡിയോയുടെ ഉള്ളടക്കം.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടുപന്നിയുടെ കുഞ്ഞിനെയും കുഞ്ഞിനെ രക്ഷിക്കാന്‍ വന്ന അമ്മ കാട്ടുപന്നിയെയും കിട്ടാതെ നിരാശനായി നില്‍ക്കുന്ന പുലിയുടെ ഭാവമാണ് വീഡിയോയിലുള്ളത്. 

കാട്ടിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. കാട്ടുപന്നിയുടെ കുഞ്ഞിനെ പുലി ഓടിച്ചിട്ട് പിടിച്ചു. ഈസമയത്ത് കുഞ്ഞിനെ രക്ഷിക്കാന്‍ അമ്മ കാട്ടുപന്നി അവിടെ എത്തി. വലിയ ഇരയെ കണ്ടതോടെ, കാട്ടുപന്നിയുടെ കുഞ്ഞിനെ ഉപേക്ഷിച്ച് വലിയ കാട്ടുപന്നിയുടെ പിന്നാലെ പുലി പാഞ്ഞു. ഒടുവില്‍ രണ്ടും കിട്ടാതെ നിരാശനായി നില്‍ക്കുന്ന പുലിയുടെ ഭാവങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com