'ശരദ് പവാറിനെ പുറത്താക്കി, അജിത് പവാർ എൻസിപി അധ്യക്ഷൻ'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത്

അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് അജിത് പവാർ വിഭാ​ഗം
ശരദ് പവാര്‍, അജിത് പവാര്‍
ശരദ് പവാര്‍, അജിത് പവാര്‍

മുംബൈ: ഭൂരിപക്ഷം എംഎൽഎമാരും അജിത് പവാറിനൊപ്പം ചേർന്നതോടെ എൻസിപിയിൽ പിളർപ്പ് പൂർണമായി. അജിത്ത് പവാർ എൻസിപി അധ്യക്ഷനാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ അജിത് പവാർ വിഭാ​ഗം അറിയിച്ചു. ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ചാണ് അജിത് പവാറിനെ പാർട്ടിയുടെ അധ്യക്ഷനായി തെരഞ്ഞെടുത്തത്. എന്നാൽ പാര്‍ട്ടി പേരും ചിഹ്നവും അവകാശപ്പെട്ട് ഇരുപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്.

40 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അജിത് പവാർ സത്യവാങ്മൂലം സമർപ്പിച്ചു. എന്‍സിപി പിളര്‍ത്തി മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കണമെന്ന് ആവശ്യപ്പെട്ടു. 

'60 വയസ്സില്‍ ഐഎഎസ് ഓഫീസര്‍മാര്‍ വിരമിക്കും. ബിജെപിയില്‍ പോലും വിരമിക്കല്‍ പ്രായം 75ആണ്. മുരളി മനോഹര്‍ ജോഷിയേയും എല്‍ കെ അഡ്വാനിയേയും നിങ്ങള്‍ക്ക് ഉദാഹരണമായി കാണാം. നിങ്ങള്‍ക്കിപ്പോള്‍ 83 വയസ്സായി. നിങ്ങള്‍ അവസാനിപ്പിക്കുന്നില്ല? നിങ്ങള്‍ ഞങ്ങളെ അനുഗ്രഹിക്കണം. നിങ്ങളുടെ ദീര്‍ഘായുസ്സിന് വേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കും'- ശരദ് പവാറിന്റെ പേര് എടുത്ത് പറയാതെ അജിത് പവാര്‍ പറഞ്ഞു. 

മഹാരാഷ്ട്രയില്‍ രണ്ട് എന്‍പിസി വിഭാഗങ്ങളും ഇന്ന് ശക്തിപ്രകടന യോഗങ്ങള്‍ വിളിച്ചിരുന്നു. അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 32 എംഎല്‍എമാരാണ് പങ്കെടുത്തത്. 5 എംപിമാരും 3 എംഎല്‍സിമാരും അജിത് പവാറിന്റെ യോഗത്തില്‍ പങ്കെടുത്തു. 13 എംഎല്‍എമാരാണ് ശരദ് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിന് എത്തിയത്. നാല്‍പ്പത് എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അജിത് പവാര്‍ അവകാശപ്പെട്ടിരുന്നത്. 53 എംഎല്‍എമാരാണ് എന്‍സിപിക്ക് മഹാരാഷ്ട്രയില്‍ ഉള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com