ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ചു; യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം കേസ് - വീഡിയോ 

മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം
യുവാവിന്റെ മുഖത്ത് മൂത്രമൊഴിക്കുന്ന ദൃശ്യം

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി യുവാവിന്റെ മേല്‍ മൂത്രമൊഴിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേയ്ക്ക് മാറി കൊണ്ടിരുന്ന പ്രവേശ് ശുക്ലയ്‌ക്കെതിരെ ദേശീയ സുരക്ഷാ നിയമം, പട്ടികജാതി, പട്ടിക വര്‍ഗ അതിക്രമം തടയല്‍ നിയമം എന്നിവ അനുസരിച്ച് കേസെടുത്തതായി പൊലീസ് അറിയിച്ചു. നിലത്ത് ഇരിക്കുന്ന ആദിവാസി യുവാവിന്റെ മുഖത്ത് പ്രതി മൂത്രമൊഴിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതോടെ, ശക്തമായ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ശിവ് രാജ് സിങ് ചൗഹാന്‍ ഉത്തരവിട്ടിരുന്നു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ കഴിഞ്ഞിരുന്ന യുവാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തത്. നിലവില്‍ പ്രവേശ് ശുക്ലയെ ചോദ്യം ചെയ്ത് വരികയാണ്. നിലത്ത് ഇരിക്കുന്ന ആദിവാസി യുവാവിന്റെ മേല്‍ സിഗരറ്റ് വലിച്ച് കൊണ്ട് പ്രവേശ് ശുക്ല മൂത്രമൊഴിക്കുന്ന ദൃശ്യങ്ങളാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. 

അതിനിടെ, പ്രചരിക്കുന്നത് വ്യാജ വീഡിയോ ആണ് എന്ന് ആദിവാസി യുവാവിനെ കൊണ്ട് പറയിപ്പിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാല്‍ ഭീഷണിയെ തുടര്‍ന്നാണ് ആദിവാസി യുവാവ് വ്യാജ സത്യവാങ്മൂലം തയ്യാറാക്കിയതെന്നും ഇത് അധികൃതര്‍ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു. 

അതിനിടെ, പ്രവേശ് ശുക്ലയ്ക്ക് സംസ്ഥാനം ഭരിക്കുന്ന ബിജെപിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. മധ്യപ്രദേശില്‍ ഗോത്രവിഭാഗങ്ങള്‍ക്ക് നേരെ വ്യാപകമായി അതിക്രമങ്ങള്‍ നടക്കുന്നു എന്നതിന്റെ തെളിവാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com