'ക്രിസ്റ്റ്യൻ, ആദിവാസി വിഭാ​ഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകി'- ഏക സിവിൽക്കോഡിൽ നാ​ഗാലാൻഡ് മുഖ്യമന്ത്രി

നിയമം നടപ്പിലാകുമ്പോൾ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്
നാ​ഗാലാൻഡ് പ്രതിനിധി സംഘം അമിത് ഷായ്ക്കൊപ്പം/ ട്വിറ്റർ
നാ​ഗാലാൻഡ് പ്രതിനിധി സംഘം അമിത് ഷായ്ക്കൊപ്പം/ ട്വിറ്റർ

ന്യൂഡൽഹി: ‌ഏക സിവിൽക്കോഡുമായി ബന്ധപ്പെട്ട നാ​ഗാലാൻഡിന്റെ ആശങ്കകൾ കേന്ദ്രം സജീവമായി പരി​ഗണിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യമന്ത്രി നെയ്ഫ്യു റിയോയുടെ നേതൃത്വത്തിലുള്ള സർക്കാർ ഉദ്യോ​ഗസ്ഥരുടെ പ്രതിനിധി സംഘത്തിനാണ് അമിത് ഷാ ഉറപ്പു നൽകിയത്.

നിയമം നടപ്പിലാകുമ്പോൾ മതപരമായ ആചാരങ്ങൾ സംരക്ഷിക്കാൻ കഴിയുമോ എന്ന ആശങ്കയാണ് സംഘം ആഭ്യന്തര മന്ത്രിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള 12 അം​ഗ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്.

ഏക സിവിൽക്കോഡ് നാ​ഗാലാൻഡിൽ നടപ്പാക്കിയാൽ സംഭവിക്കുന്ന പ്രത്യാഘാതങ്ങൾ സംഘം അമിത് ഷായെ അറിയിച്ചു. ക്രിസ്റ്റ്യൻ വിഭാ​ഗത്തിന്റെ ആചാര സംരക്ഷണവുമായി ബന്ധപ്പെട്ടാണ് സംഘം മുഖ്യമായുള്ള ആശങ്ക പങ്കിട്ടത്. 22ാം നിയമ കമ്മീഷന്റെ പരി​ഗണനയിലേക്ക് ഈ വിഷയം വിടുന്നതടക്കമുള്ളവ കേന്ദ്ര പരി​ഗണനയിലുണ്ടെന്നു അമിത് ഷാ സംഘത്തെ അറിയിച്ചു. 

വിഷയവുമായി ബന്ധപ്പെട്ട് അമിത് ഷാ നെയ്ഫ്യു റിയോയുമായി ചർച്ച നടത്തി. പിന്നാലെയാണ് ക്രിസ്റ്റ്യൻ, ആദിവാസി വിഭാ​ഗങ്ങളെ ഒഴിവാക്കുമെന്ന് അമിത് ഷാ ഉറപ്പു നൽകിയെന്നു നാ​ഗാലാൻഡ് മുഖ്യമന്ത്രി പറഞ്ഞത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com