'റിയല്‍ ആകാനുള്ള രാജകുമാരന്റെ ശ്രമം കണ്ട് ചിരി വരുന്നു'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2023 03:44 PM  |  

Last Updated: 09th July 2023 03:44 PM  |   A+A-   |  

rahul_gandhi

രാഹുല്‍ ഗാന്ധി കര്‍ഷകര്‍ക്കൊപ്പം പാടത്ത്/ ട്വിറ്റര്‍

 

രിയാനയില്‍ കര്‍ഷകര്‍ക്കൊപ്പം പാടത്ത് ഞാറു നടാന്‍ ഇറങ്ങിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ' റിയല്‍ ആകാനുള്ള രാജകുമാരന്റെ പെട്ടെന്നുള്ള ശ്രമം ചിരപ്പിക്കുന്നതാണ്' എന്ന് ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. പാടത്ത് ഇറങ്ങി നില്‍ക്കുന്ന രാഹുലിന് ചുറ്റും ക്യാമറകള്‍ വളഞ്ഞു നില്‍ക്കുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് അസം മുഖ്യമന്ത്രിയുടെ പരിഹാസം. 


'റിയല്‍ ആകാനുള്ള രാജകുമാരന്റെ പെട്ടെന്നുള്ള ശ്രമവും നിരാശയും കണ്ടിട്ട് ചിരി വരുന്നു. ഫോട്ടോയും വീഡിയോയും പകര്‍ത്താനുള്ള നിങ്ങളുടെ തിരക്കിനിടയില്‍ കര്‍ഷകരുടെ ആത്മാഭിമാനം ഇല്ലാതാക്കരുത്.'- ഹിമന്ത ട്വിറ്ററില്‍ കുറിച്ചു. 

 

ഹരിയാനയിലെ സോനിപത്ത് ജില്ലയിലെ മദീന ഗ്രാമത്തിലാണ് രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം പാടത്തിറങ്ങിയത്. ഹിമാചലിലേക്കുള്ള യാത്രയ്ക്കിടെ രാവിലെ 6.40 ന് വഴിയില്‍ നെല്‍പാടത്ത് കൃഷിയിറക്കുന്ന കര്‍ഷകരെ കണ്ടതോടെ വാഹനം നിര്‍ത്തി രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം ചേരുകയായിരുന്നു. ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നിട്ടും അതൊന്നും വകവെക്കാതെ രാഹുല്‍ കര്‍ഷകര്‍ക്കൊപ്പം രണ്ടരമണിക്കൂര്‍ സമയം ചെലവഴിച്ചു. പാന്റ് മടക്കി കൃഷിയിടത്തില്‍ ഇറങ്ങുകയും കര്‍ഷകര്‍ക്കൊപ്പം ഞാറു നടുകയും അവരുടെ പ്രശ്‌നങ്ങള്‍ കേട്ടുമനസിലാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ ഉത്തരേന്ത്യയില്‍ മഴ ദുരിതം; ഡല്‍ഹിയില്‍ റെക്കോര്‍ഡ് മഴ, ഹിമാചലിലും രാജസ്ഥാനിലും ഗുരുതര സാഹചര്യം (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ