'എന്തിനാണ് ഇപ്പോള്‍ വന്നത്'; പ്രളയബാധിത മേഖലയിലെത്തിയ എഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ; വീഡിയോ

ശരിയായ ഡ്രൈനേജ് സംവിധാനമൊരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ചണ്ഡിഗഡ്: പ്രളയബാധിത മേഖലയിലെ ദുരിതബാധിതരെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എയുടെ മുഖത്തടിച്ച് സ്ത്രീ. ഹരിയാനയിലെ കൈതാല്‍ ജില്ലയിലാണ് സംഭവം. ജന്‍നായക് ജനതാ പാര്‍ട്ടി എംഎല്‍എയായ ഈശ്വര്‍ സിങിനാണ് മുഖത്ത് അടിയേറ്റത്. എംഎല്‍എയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് എത്തിയ ആള്‍ക്കൂട്ടത്തിലുണ്ടായിരുന്ന സ്ത്രീയാണ് അടിച്ചത്.

ശരിയായ ഡ്രൈനേജ് സംവിധാനമൊരുക്കാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. 
എംഎല്‍എ പ്രദേശത്ത് എത്താന്‍ വൈകിയതും നാട്ടുകാര്‍ ചോദ്യം ചെയ്തു. ഇതിനിടെയായിരുന്നു സ്ത്രീ എംഎല്‍എയുടെ മുഖത്തടിച്ചത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

'എന്തിനാണ് ഇപ്പോള്‍ വന്നത്'  എന്ന് സ്ത്രീയും ആള്‍ക്കൂട്ടവും എംഎല്‍എയോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. എംഎല്‍എയുടെ കൂടെയുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ രക്ഷിച്ചത്. താന്‍ സ്ത്രീയോട് ക്ഷമിച്ചെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കില്ലെന്നും എംഎല്‍എ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം, സംസ്ഥാനത്ത് ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പത്ത് പേര്‍ മരിച്ചതായി മുഖ്യമന്ത്രി മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു. പ്രളയത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം രൂപ മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com