മാപ്പ് പറഞ്ഞതുകൊണ്ട് കാര്യമില്ല; സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ ഉത്തരവാദിത്തം അവനവനു തന്നെ, ബിജെപി നേതാവിനോട് കോടതി

മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ അധിക്ഷേപ പ്രചാരണത്തില്‍ ബിജെപി നേതാവ് എസ് വി ശേഖറിന് എതിരായ കേസുകള്‍ റദ്ദാക്കാന്‍ വിസ്സമ്മതിച്ച് മദ്രാസ് ഹൈക്കോടതി
എസ് വി ശേഖര്‍/ഫെയ്‌സ്ബുക്ക്
എസ് വി ശേഖര്‍/ഫെയ്‌സ്ബുക്ക്

ചെന്നൈ: മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ അധിക്ഷേപ പ്രചാരണത്തില്‍ ബിജെപി നേതാവ് എസ് വി ശേഖറിന് എതിരായ കേസുകള്‍ റദ്ദാക്കാന്‍ വിസ്സമ്മതിച്ച് മദ്രാസ് ഹൈക്കോടതി. 2018ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ അധിക്ഷേപ കമന്‍ഡ് ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തതിന് എതിരാണ് കേസ്. 

സാമൂഹ്യ മാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള വ്യക്തിയെന്ന നിലയില്‍ ഇത്തരം കമന്‍ഡുകള്‍ ഫോര്‍വേഡ് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമായിരുന്നു എന്ന് ജസ്റ്റിസ് ആനന്ദ് വെങ്കടേഷ് അഭിപ്രായപ്പെട്ടു. 

'ഒരു വ്യക്തി സമൂഹത്തില്‍ എത്രത്തോളം ജനപ്രീതി ആര്‍ജിക്കുന്നുവോ അത്രത്തോളം അവര്‍ ജാഗ്രത പാലിക്കണം. നിരവധി ഫോളോവേഴ്‌സ് ഉള്ള ഉന്നത വ്യക്തി എന്ന നിലയില്‍ കണ്ടന്റ് ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഹര്‍ജിക്കാരന്‍ ജാഗ്രത പാലിക്കണമായിരുന്നു. ഇത്തരം മെസ്സേജുകള്‍ സമൂഹത്തില്‍ പടര്‍ന്നാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സംഭവിക്കുന്നതിന് കാരണമാകും. ഹര്‍ജിക്കാരന്‍ അതിന്റെ ഫലങ്ങള്‍ അനുഭവിക്കേണ്ടത് അനിവാര്യതയാണ്. നിരുപാധികം ക്ഷമാപണം നടത്തിയ ഒളിച്ചോടാന്‍ സാധിക്കില്ല'-കോടതി നിരീക്ഷിച്ചു. 

മറ്റൊരാളില്‍ നിന്ന് ലഭിച്ച കണ്ടന്റ് വായിച്ചു നോക്കാതെ താന്‍ ഷെയര്‍ ചെയ്യുകയാണ് ഉണ്ടായതെന്നും പിന്നീട് ഡിലീറ്റ് ചെയ്‌തെന്നും അന്നേദിവസം തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്‌തെന്നും  ശേഖര്‍ കോടതിയില്‍ പറഞ്ഞു. 

മെസ്സേജും ഫോര്‍വേര്‍ഡുകളും അമ്പില്‍ നിന്ന് തൊടുത്തുവിട്ട അസ്ത്രം പോലെയാണ്. ഒരു തവണ ക്ഷതമേല്‍പ്പിച്ചു കഴിഞ്ഞാല്‍, മാപ്പ് അപേക്ഷിച്ചതുകൊണ്ടു മാത്രം അതിന്റെ മുറിവ് ഉണങ്ങില്ലെന്നും കോടതി കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുന്ന കണ്ടന്റിന്റെ ഉള്ളടക്കത്തില്‍, ഷെയര്‍ ചെയ്യുന്ന വ്യക്തിക്ക് ഉത്തരവാദിത്തമുണ്ട്. സന്ദേശം ഫോര്‍വേര്‍ഡ് ചെയ്യുന്ന വ്യക്തി, അതിന്റെ ഉള്ളടക്കം അംഗീകരിക്കുന്നതായി വ്യാഖ്യാനിക്കണം. കാരണം, അതിന്റെ ഉള്ളടക്കം ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അത് ഫോര്‍വേര്‍ഡ് ചെയ്യുന്നത്. അതിനാല്‍,കണ്ടന്റിന്റെ ഉത്തരവാദി ഷെയര്‍ ചെയ്യുന്ന ആള്‍ ആയിരിക്കും'- കോടതി നിരീക്ഷിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ സിയുഇടി യുജി ഫലം പ്രസിദ്ധീകരിച്ചു

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com