'കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യംവയ്ക്കുന്നില്ല'; പുതിയ മുന്നണിയുടെ അധ്യക്ഷ സോണിയ ഗാന്ധി? 

കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യം വയ്ക്കുന്നില്ലെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സോണിയ ഗാന്ധി/ പിടിഐ
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന സോണിയ ഗാന്ധി/ പിടിഐ

ബംഗളൂരു: കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനം ലക്ഷ്യം വയ്ക്കുന്നില്ലെന്ന് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബംഗാളുരൂവില്‍ നടക്കുന്ന വിശാല പ്രതിപക്ഷ സഖ്യ യോഗത്തിലാണ് കോണ്‍ഗ്രസ് നിര്‍ണായക നിലപാട് സ്വീകരിച്ചത്. സാമൂഹിക നീതിയും എല്ലാവരേയും ഉള്‍ക്കൊള്ളിച്ചുള്ള വികസനവും ദേശീയ താത്പര്യങ്ങളും മുന്‍നിര്‍ത്തി സമാന ചിന്താഗതിക്കാരായ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രവര്‍ത്തിക്കും. വിദ്വേഷത്തിന്റെയും അസമത്വത്തിന്റെയും കൊള്ളയുടെയും സ്വേച്ഛാധിപത്യത്തിന്റെയും ജനവിരുദ്ധ രാഷ്ട്രീയത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' യോഗത്തിന് മുന്‍പായ് അദ്ദേഹം പറഞ്ഞു. 

'11 സംസ്ഥാനങ്ങളില്‍ അധികാരത്തിലുള്ള 26 പാര്‍ട്ടികളാണ് യോഗത്തിനെത്തിയത്. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റ് ലഭിച്ചിട്ടില്ല. സഖ്യകക്ഷികളുടെ വോട്ട് നേടിയതിന് ശേഷം അവരെ തള്ളിക്കളയുകയായിരുന്നു'.- അദ്ദേഹം പറഞ്ഞു. 

യുപിഎ അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സോണിയ ഗാന്ധിയെ പുതിയ മുന്നണിയുടെ അധ്യക്ഷയായി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിനെ മുന്നണി കണ്‍വീനര്‍ ആക്കിയേക്കും. 

26 രാഷ്ട്രീയ കക്ഷികളിലെ 49 നേതാക്കളാണ് ഇന്ന് രാവിലെ 11 മണിക്ക് ബംഗളൂരു താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ ആരംഭിച്ച യോഗത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, സമാജ്വാദി പാര്‍ടി നേതാവ് അഖിലേഷ് യാദവ്, ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), മെഹബൂബ മുഫ്തി (പിഡിപി), ജയന്ത് ചൗധരി (ആര്‍എല്‍ഡി), പി കെ കുഞ്ഞാലിക്കുട്ടി, ഖാദര്‍ മൊയ്ദീന്‍, സാദിഖ് അലി ഷിഹാബ് തങ്ങള്‍ (മുസ്ലിം ലീഗ്), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ്), പി ജെ ജോസഫ് (കേരള കോണ്‍ഗ്രസ് ജെ), എന്‍ കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി), ജി ദേവരാജന്‍ (ഫോര്‍വേര്‍ഡ് ബ്ലോക്ക്) തുടങ്ങിയവര്‍ ഇന്നലെ രാത്രി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരുക്കിയ അത്താഴവിരുന്നില്‍ പങ്കെടുത്തു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com