പ്രേമത്തിന് വേണ്ടി എന്തും ചെയ്യും!; കാമുകനെ കാണാന്‍ ഗ്രാമത്തെ പൂര്‍ണമായി ഇരുട്ടിലാക്കി യുവതി, ഒടുവില്‍
By സമകാലികമലയാളം ഡെസ്ക് | Published: 18th July 2023 01:06 PM |
Last Updated: 18th July 2023 01:06 PM | A+A A- |

പ്രതീകാത്മീക ചിത്രം
പട്‌ന: പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നും പ്രണയ സാഫല്യത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പറയാറുണ്ട്. ബിഹാറില്‍ കാമുകനെ കാണുന്നതിന് വേണ്ടി ഒരു ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ് യുവതി. ഗ്രാമവാസികളുടെ കണ്ണുവെട്ടിച്ച് കാമുകനെ കാണുന്നതിന് വേണ്ടിയാണ് യുവതി കടുംകൈ ചെയ്തത്.
ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും ഗ്രാമവാസികള്‍ കൈയോടെ പിടികൂടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിന്റെ അരിശത്തില്‍ നാട്ടുകാര്‍ യുവാവിനെ ബെല്‍റ്റ് കൊണ്ട് തല്ലി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ വൈറലായിട്ടുണ്ട്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീട്ടുകാര്‍ സമ്മതം നല്‍കിയതോടെ, ഇരുവരുടെയും വിവാഹം ഉടന്‍ നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
പുഞ്ചില്‍ ഏറ്റുമുട്ടല്‍; സൈന്യം നാല് പാക് - ഭീകരരെ കൊലപ്പെടുത്തി; ആയുധങ്ങള്‍ പിടിച്ചെടുത്തു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ