പാസ്‌പോര്‍ട്ട് പൗരന്റെ അവകാശം, മതിയായ കാരണമില്ലാതെ പുതുക്കി നല്‍കാതിരിക്കാനാവില്ല: ഹൈക്കോടതി

നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയൂ എന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് പൗരന്റെ നിയമപരമായ അവകാശമെന്നും ദുരുപയോഗം ചെയ്‌തേക്കാമെന്ന പേരില്‍ അതു പുതുക്കി നല്‍കാതിരിക്കാനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി. നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ള കാരണങ്ങളാല്‍ മാത്രമേ പാസ്‌പോര്‍ട്ട് റദ്ദാക്കാനോ പുതുക്കി നല്‍കാതിരിക്കാനോ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.

ജനന തീയതിയില്‍ തിരുത്തലോടെ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കണമെന്ന അപേക്ഷ അധികൃതര്‍ നിരസിച്ചതിന് എതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. ജനന തീയതി തിരുത്തണമെന്ന ആവശ്യം അകൃത്രിമമെന്നു വിലയിരുത്തിയായിരുന്നു പാസ്‌പോര്‍ട്ട് അധികൃതരുടെ നടപടി.

ആദ്യ പാസ്‌പോര്‍ട്ട് നല്‍കിയിട്ട് പതിനാലു വര്‍ഷമായെന്നും ഇപ്പോള്‍ ജനന തീയതി തിരുത്തി പുതുക്കി നല്‍കുന്നത് ദുരുപയോഗിക്കപ്പെട്ടേക്കാം എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് തള്ളിയ കോടതി പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കുന്നതിന് സാധുവായ കാരണം ചൂണ്ടിക്കാട്ടാന്‍ അധികൃതര്‍ക്കായില്ലെന്ന് വിലയിരുത്തി. പാസ്‌പോര്‍ട്ട് ഓരോ പൗരന്റേയും നിയമപരമായ അവകാശമാണ്. നിയമം അനുസരിച്ചു മാത്രമേ അത് എടുത്തു മാറ്റാനാവൂ- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com