ഒഡീഷയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; 50 പേര്‍ മരിച്ചു; 300 ലേറെ പേര്‍ക്ക് പരിക്ക്- റിപ്പോര്‍ട്ട്‌

ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഒഡീഷയിലെ ട്രെയിന്‍ അപകടം/ കടപ്പാട് otv
ഒഡീഷയിലെ ട്രെയിന്‍ അപകടം/ കടപ്പാട് otv

ഭുവനേശ്വര്‍ ഒഡീഷയിലെ ബാലസോറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. 300ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന കൊല്‍ക്കത്ത  ചെന്നൈ കോറമണ്ഡല്‍ എക്‌സ്പ്രസും ബെംഗളൂരുവില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസുമാണ് കൂട്ടിയിടിച്ച്. അതേസമയം 50 പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെയില്‍വേയുടെ വിശദീകരണം വന്നിട്ടില്ല. 

പാളം തെറ്റിയാണ് അപകടമുണ്ടായത്. കോറമണ്ഡല്‍ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. പരുക്കേറ്റ 132 പേരെ രക്ഷപ്പെടുത്തി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. ഇവരില്‍ പലരുടെയും നില ഗുരുതരമാണ്.

അപകടത്തില്‍ പാളം തെറ്റിയ ട്രെയിനിന്റെ എട്ടു ബോഗികള്‍ മറിഞ്ഞു. ഇതുവരെ അറുപതോളം ആംബുലന്‍സുകള്‍ സ്ഥലത്ത് എത്തിച്ചെങ്കിലും അതു തികയില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കുന്ന വിവരം. ഈ സാഹചര്യത്തില്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സംഭവസ്ഥലത്തേക്ക് അയയ്ക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com