ട്രെയിന്‍ ദുരന്തം: തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതികരിച്ച കണ്ടെയ്‌നറില്‍ സൂക്ഷിക്കും; ഡിഎന്‍എ പരിശോധന നടത്തും

മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും, കൈമാറുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്
പിടിഐ ചിത്രം
പിടിഐ ചിത്രം

ഭുനേശ്വര്‍: ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ ശീതികരിച്ച കണ്ടെയ്‌നറില്‍ സൂക്ഷിക്കും. പാരദ്വീപ് പോര്‍ട്ട് ട്രസ്റ്റ് കണ്ടെയ്‌നര്‍ നല്‍കും. ഇതുവരെ 180 ഓളം മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 

തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഒഡീഷ ചീഫ് സെക്രട്ടറി അറിയിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും, കൈമാറുന്നതിനും കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ട്രെയിന്‍ അപകടത്തില്‍ 278 പേരാണ് മരിച്ചത്. 1000 ലേറെ പേര്‍ക്ക് പരിക്കേറ്റു. 

അപകടവുമായി ബന്ധപ്പെട്ട അന്വേഷണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റയില്‍വേ അറിയിച്ചു. ട്രെയിന്‍ ദുരന്തമുണ്ടായ ഒഡീഷയില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നു വീണ്ടുമെത്തും. പരിക്കേറ്റ് ചികിത്സയിലുള്ളവരെ മമത സന്ദര്‍ശിക്കും. അതിനിടെ, രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവും മന്‍സുഖ് മാണ്ഡവ്യയും ഡല്‍ഹിയില്‍ തിരിച്ചെത്തി. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com