ആണവ വാഹകശേഷി; അഗ്നി പ്രൈം ബാലിസ്റ്റിക്ക് മിസൈൽ രാത്രികാല പരീക്ഷണം വിജയം

By സമകാലിക മലയാളം ഡെസ്ക്  |   Published: 08th June 2023 02:26 PM  |  

Last Updated: 08th June 2023 02:28 PM  |   A+A-   |  

agni_prime

അഗ്നി പ്രൈം മിസൈൽ പരീക്ഷണം / എഎൻഐ

 

ഭുവനേശ്വർ: ഇന്ത്യ നിർമ്മിച്ച മധ്യദൂര ബാലിസ്റ്റിക്ക് മിസൈൽ അഗ്നി പ്രൈമിന്റെ രാത്രികാല പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ഒഡീഷയിലെ ഡോ എ.പി.ജെ അബ്ദുൾ കലാം ദ്വീപിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി 7.30 നാണ് മിസൈൽ പരീക്ഷിച്ചത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് ഇക്കാര്യം അറിയിച്ചത്. 

രണ്ട് ഘട്ടങ്ങളായി ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മിസൈൽ ആണവായുധ പോർമുന വഹിക്കാൻ ശേഷിയുള്ളതാണ്. 1000-2000 കിലോമീറ്റർ ദൂരം സഞ്ചരിക്കും. ആണവ വാഹക ശേഷിയുള്ള മിസൈൽ പരീക്ഷണ പറക്കലിനിടെ, എല്ലാം ലക്ഷ്യങ്ങളും വിജയകരമായി പൂർത്തിയാക്കിയതായി ഡിആർഡിഒ അറിയിച്ചു. 

അഗ്‌നി പരമ്പരകളിൽ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമാണ് അഗ്‌നി പ്രൈം മിസൈൽ. പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ഉടൻ അഗ്നി പ്രൈം പ്രതിരോധ സേനയുടെ ഭാഗമാകും. അഗ്‌നി പ്രൈമിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ ഡിആർഡിഒയെയും സേന വിഭാഗങ്ങളെയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ