ട്രെയിന്‍ ദുരന്തം: റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ സിബിഐ പിടിച്ചെടുത്തു; ലോക്കോ പൈലറ്റിനെ ചോദ്യം ചെയ്യും
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2023 10:17 AM |
Last Updated: 08th June 2023 10:42 AM | A+A A- |

ഒഡിഷയില്‍ അപകടത്തില്‍പ്പെട്ട ട്രെയിന്‍ ബോഗികള്‍/പിടിഐ
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിന്‍ ദുരന്തം അന്വേഷിക്കുന്ന സിബിഐ സംഘം റെയില്‍വേ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്തു. അപകടദിവസം ബഹനാഗ സ്‌റ്റേഷനില്‍ ജോലിയില്‍ ഉണ്ടായിരുന്ന ഏതാനും ജീവനക്കാരുടെ മൊബൈല്‍ ഫോണുകളാണ് പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി.
പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്‌സ് ആപ്പ് കോളുകള്‍, സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയവയെല്ലാം സിബിഐ പരിശോധിച്ചു വരികയാണ്. അപകടത്തില്‍ പരിക്കേറ്റ് ഭുനേശ്വറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലോക്കോ പൈലറ്റിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്‌തേക്കും.
അപകടമുണ്ടായ ബഹനാഗ റെയില്‍ സ്‌റ്റേഷനില്‍ സിബിഐ സംഘവും ഫോറന്‍സിക് ടീമും ഇന്നലെ പരിശോധന നടത്തിയിരുന്നു. റെയില്‍വേ സിഗ്നല്‍ റൂം പരിശോധിച്ച വിദഗ്ധ സംഘം ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
ട്രെയിന്‍ ദുരന്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അഭിപ്രായപ്പെട്ടിരുന്നു. ട്രെയിന്‍ ദുരന്തത്തില്‍ 288 പേരാണ് മരിച്ചത്. ആയിരത്തിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒഡിഷയില്‍ ട്രെയിനിന് അടിയില്‍പ്പെട്ട് നാലു തൊഴിലാളികള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ