പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീട്ടിലെ വാട്ടര്‍ ടാങ്കില്‍ഒളിപ്പിച്ചു; യുവാവ് അറസ്റ്റില്‍

രണ്ടാഴ്ച മുന്‍പാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 
Published on

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ കാമുകിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം  വീട്ടിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ അരവിന്ദനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രയാഗ് രാജിലെ ജമുനപരിലാണ് സംഭവം.

പ്രതിയുടെ വീട്ടില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ജലസംഭരണിയിയിലാണ് 35കാരിയായ കാമുകി രാജ് കേസറിന്റെ മൃതദേഹം ഒളിപ്പിച്ചത്. രണ്ടാഴ്ച മുന്‍പാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 

മെയ് 30ാം തീയതി മുതല്‍ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അരവിന്ദനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. പ്രതിയുടെ വീട്ടിലെ ജലസംഭരണിയില്‍ നിന്നും യുവതിയുടെ മൃതദേഹം കണ്ടെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com