ഇനി ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാം; വിശദാംശങ്ങള്‍
By സമകാലികമലയാളം ഡെസ്ക് | Published: 08th June 2023 03:30 PM |
Last Updated: 08th June 2023 03:30 PM | A+A A- |

റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: ഇലക്ട്രോണിക് വൗച്ചര്‍ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ ഇ- റുപ്പിയുടെ സേവനം വിപുലീകരിക്കുന്നു. ബാങ്ക് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കും ഇ- റുപ്പി വൗച്ചറുകള്‍ നല്‍കാവുന്നതാണെന്ന് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. കൂടുതല്‍ ആളുകളിലേക്ക് ഇ- റുപ്പി സേവനം എത്തിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന്റെ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് ഈ സംവിധാനം വികസിപ്പിച്ചത്. ധനകാര്യ സേവന വകുപ്പ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, ദേശീയ ആരോഗ്യ അതോറിറ്റി എന്നിവയോടെപ്പം ചേര്‍ന്ന് വികസിപ്പിച്ചിരിക്കുന്ന ഇ-റുപ്പി ഒരു വ്യക്തി നിര്‍ദ്ദിഷ്ടമായ പേയ്മെന്റ് സംവിധാനമാണ്.
ഇ-റുപ്പി ഒരു പണരഹിതവും സമ്പര്‍ക്കരഹിതവുമായ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനമാണ്. എസ്എംഎസായോ ക്യൂആര്‍ കോഡ് രൂപത്തിലോ പ്രീ പെയ്ഡ് ഗിഫ്റ്റ് വൗച്ചര്‍ രൂപത്തില്‍ ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണുകളിലാണ് ഇത് ലഭിക്കുക. പ്രത്യേക ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡോ മൊബൈല്‍ ആപ്പോ ഇന്റര്‍നെറ്റ് ബാങ്കിങ്ങോ ഇല്ലാതെ ബന്ധപ്പെട്ട സ്വീകരണ കേന്ദ്രങ്ങളില്‍ നല്‍കി റിഡീം ചെയ്യാം. ഇ-റുപ്പി അതാത് സേവനങ്ങളുടെ സ്‌പോണ്‍സര്‍മാരെ ഗുണഭോക്താക്കളുമായും സേവന ദാതാക്കളുമായും ഡിജിറ്റല്‍ രീതിയില്‍ ബന്ധിപ്പിക്കാന്‍ സഹായിക്കും.
ഈ വാര്‍ത്ത കൂടി വായിക്കൂ
റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ