റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനമായി തുടരും

By സമകാലിക മലയാളം ഡെസ്ക്  |   Published: 08th June 2023 10:36 AM  |  

Last Updated: 08th June 2023 10:36 AM  |   A+A-   |  

rbi_governor

റിസർവ് ബാങ്ക് ​ഗവർണറുടെ വാർത്താസമ്മേളനം/ എഎൻഐ

 

മുംബൈ: റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആര്‍ബിഐ ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് റിസര്‍വ് ബാങ്ക് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പ തോത് നേരത്തെ നിശ്ചയിച്ചതിനേക്കാളും ഉയര്‍ന്നതാണെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് ആര്‍ബിഐ വിലയിരുത്തല്‍.  

2023-24 സാമ്പത്തിക വർഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആർബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. 4.7 ശതമാനമാണ് ഏപ്രിലിലെ നിരക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രതിദിന യുപിഐ ഇടപാട് പരിധി അറിയണോ?; എണ്ണത്തിലും നിയന്ത്രണമുണ്ട്, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ