മാമ്പഴ നയതന്ത്രം; മമതയ്ക്ക് 600 കിലോ മാമ്പഴം കൊടുത്തയച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി 

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 600 കിലോ മാമ്പഴങ്ങള്‍ സമ്മാനമായി നല്‍കി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന
മമതയും ഷെയ്ഖ് ഹസീനയും/പിടിഐ
മമതയും ഷെയ്ഖ് ഹസീനയും/പിടിഐ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് 600 കിലോ മാമ്പഴങ്ങള്‍ സമ്മാനമായി നല്‍കി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിമസാഗര്‍, ലാംഗ്രാ വിഭാഗങ്ങളില്‍പ്പെട്ട മാമ്പഴങ്ങളാണ് ഷെയ്ഖ് ഹസീന ഇത്തവണ കൊടുത്തുവിട്ടത്. 

കഴിഞ്ഞവര്‍ഷവും പ്രധാനമന്ത്രി നന്ദ്രേ മോദിക്കും മമതയ്ക്കും അസം, ത്രിപുര മുഖ്യമന്ത്രിമാര്‍ക്കും ഹസീന മാമ്പഴങ്ങള്‍ കൊടുത്തുവിട്ടിരുന്നു.

ഇത്തവണ എല്ലാ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും ബംഗ്ലാദേശ് പ്രധാനമന്ത്രി മാമ്പഴം നല്‍കിയിട്ടുണ്ടെന്ന് ഇന്ത്യയിലെ ബംഗ്ലാദേശ് എംബസി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളായ ബംഗാള്‍, ത്രിപുര,അസം സംസ്ഥാനങ്ങളുമായി നയതന്ത്ര ബന്ധം സുഗമമാക്കാനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ഇത്തരം സമ്മാനങ്ങള്‍ കൈമാറുന്നത്. 

​സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com