'മനുഷ്യനും ജീവികളും തമ്മിലുള്ള മനോഹര ബന്ധം'; ദാഹിച്ച് വലഞ്ഞ് അണ്ണാന്‍ കുഞ്ഞ്, കുപ്പിവെള്ളം നീട്ടിയതും ചാടിവീണു- വീഡിയോ

സുശാന്ത നന്ദ ഐഎഫ്എസ് ആണ് മനുഷ്യനും ജീവികളും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചത്
കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന അണ്ണാന്റെ ദൃശ്യം
കുപ്പിയില്‍ നിന്ന് വെള്ളം കുടിക്കുന്ന അണ്ണാന്റെ ദൃശ്യം

ടുത്ത വേനലില്‍ പക്ഷികള്‍ക്കും മൂര്‍ഖന്‍ പാമ്പിനും വരെ വെള്ളം കൊടുക്കുന്ന ദൃശ്യങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അണ്ണാന്‍ കുഞ്ഞിന് വെള്ളം കൊടുക്കുന്നത് അപൂര്‍വ്വമായി കാണാനാണ് സാധ്യത. കാരണം മനുഷ്യനെ കാണുമ്പോള്‍ തന്നെ ഓടി മറയുന്നതാണ് അണ്ണാന്റെ സ്വഭാവം.പൊരിവെയിലത്ത് ഒരാള്‍ നീട്ടിയ കുപ്പിവെള്ളത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന അണ്ണാന്റെ അപൂര്‍വ്വ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് മനുഷ്യനും ജീവികളും തമ്മിലുള്ള മനോഹരമായ ബന്ധത്തിന്റെ വീഡിയോ പങ്കുവെച്ചത്.മരക്കൊമ്പില്‍ ക്ഷീണിച്ചിരിക്കുന്ന ഒരു അണ്ണാന്‍ കുഞ്ഞിന് നേരെ ഒരാള്‍ കുപ്പിവെള്ളം നീട്ടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.വെള്ളം നീട്ടിയതും അണ്ണാന്‍ കുഞ്ഞ് കുപ്പിയില്‍ ചാടിപ്പിടിച്ച് വെള്ളംകുടി തുടങ്ങി. ചെറുതുള്ളി വെള്ളത്തില്‍ നിന്ന് അണ്ണാന്റെ വിശ്വാസം പിടിച്ചുപറ്റിയെന്ന ആമുഖത്തോടെയാണ് വീഡിയോ. 

 കുറച്ചുനേരം വെള്ളം കൊടുത്ത ശേഷം കുപ്പി മാറ്റി പിടിച്ചെങ്കിലും വീണ്ടും വേണമെന്ന സൂചന അണ്ണാന്‍ കാണിച്ചുതുടങ്ങി. തുടര്‍ന്ന് വീണ്ടും അയാള്‍ അണ്ണാന്റെ വായിലേക്ക് വെള്ളം ഒഴിച്ചുകൊടുക്കുകയായിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com