ഡ്യൂട്ടി സമയം കഴിഞ്ഞു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനം പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്, യാത്രക്കാര്‍ കുഴങ്ങി

എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനം വീണ്ടും പറത്താന്‍ വിസമ്മതിച്ച് എയര്‍ ഇന്ത്യ പൈലറ്റ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പുര്‍: എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ വിമാനം വീണ്ടും പറത്താന്‍ വിസമ്മതിച്ച് എയര്‍ ഇന്ത്യ പൈലറ്റ്. വിമാനം മൂന്നു മണിക്കൂറോളം വൈകി. തിങ്കളാഴ്ച വെളുപ്പിന് നാല് മണിക്ക് ഡല്‍ഹിയില്‍ എത്തേണ്ടിയിരുന്ന എയര്‍ ഇന്ത്യ 112 വിമാനമാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് ജപൂരില്‍ ഇറക്കിയത്. ലണ്ടനില്‍ നിന്ന് എത്തിയ വിമാനം, പത്തു മിനിറ്റോളം ആകാശത്ത് വട്ടമിട്ട് പറന്ന ശേഷമാണ് ജയ്പൂരില്‍ ഇറക്കിയത്. രണ്ട് മണിക്കൂറിന് ശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ക്ലിയറന്‍സ് മെസ്സേജ് ലഭിച്ചു. എന്നാല്‍ തന്റെ ഡ്യൂട്ടി സമയം അവസാനിച്ചെന്ന് പറഞ്ഞ് പൈലറ്റ് വിമാനം പറത്താന്‍ വിസമ്മതിക്കുകയായിരുന്നു. 

വിമാനത്തില്‍ 350 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മൂന്നു മണിക്കൂറിന് ശേഷം, ചില യാത്രക്കാരെ റോഡ് മാര്‍ഗം ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. പകരം ജീവനക്കാര്‍ എത്തിയതിന് ശേഷമാണ് മറ്റുള്ളവരുമായി വിമാനം പുറപ്പെട്ടത്. 

'ഫ്‌ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍ വന്നാല്‍, പൈലറ്റിന് പിന്നീട് വിമാനം പറത്താന്‍ സാധ്യമല്ല. എയര്‍ ഇന്ത്യ യാത്രക്കാരുടെയും ജീവനക്കാരുടേയും സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കുകയും പ്രവര്‍ത്തന നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും ചെയ്യുന്നു. ഉടന്‍തന്നെ പുതിയ ജീവനക്കാരെ ക്രമീകരിക്കുകയും വിമാനം ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു'- എയര്‍ ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com