'അവശരെ കേള്‍ക്കാത്തവര്‍ക്കു നേതാവായിരിക്കാനാവില്ല'; സമ്പന്ന രാഷ്ട്രങ്ങളെ വിമര്‍ശിച്ച് മോദി

ലോകയുദ്ധത്തിനു ശേഷം ആഗോളഭരണത്തിനു നേതൃത്വം കൊടുത്തവര്‍ മറ്റൊരു യുദ്ധം ഉണ്ടാവുന്നതു തടയുന്നതിലും രാജ്യാന്തര സഹകരണം പരുവപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായി മോദി
പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശത്തില്‍നിന്ന്/ട്വിറ്റര്‍
പ്രധാനമന്ത്രിയുടെ വിഡിയോ സന്ദേശത്തില്‍നിന്ന്/ട്വിറ്റര്‍

ന്യൂഡല്‍ഹി: സ്വന്തം ചെയ്തികളുടെ അനന്തരഫലങ്ങള്‍ അനുഭവിക്കുന്നവരുടെ ശബ്ദം കേള്‍ക്കാതെ ആര്‍ക്കും  നേതാവായിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകയുദ്ധത്തിനു ശേഷം ആഗോളഭരണത്തിനു നേതൃത്വം കൊടുത്തവര്‍ മറ്റൊരു യുദ്ധം ഉണ്ടാവുന്നതു തടയുന്നതിലും രാജ്യാന്തര സഹകരണം പരുവപ്പെടുത്തുന്നതിലും പരാജയപ്പെട്ടതായി, ജി 20 വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിക്കുള്ള വിഡിയോ സന്ദേശത്തില്‍ മോദി പറഞ്ഞു. 

പല വികസ്വര രാജ്യങ്ങളും കടക്കെണിയില്‍പ്പെട്ട് ഉഴറുകയാണ്. സ്വന്തം ജനതയ്ക്ക് ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാന്‍ അവയ്ക്കാവുന്നില്ല. സമ്പന്ന രാഷ്ട്രങ്ങളുടെ ചെയ്തിയുടെ ഫലമായി ഉണ്ടായ ആഗോളതാപനത്തിന്റെ ഫലം അനുഭവിക്കുന്നത് കൂടുതലായും വികസ്വര രാജ്യങ്ങളാണെന്ന് മോദി പറഞ്ഞു.

ആഗോളതലത്തില്‍ സംഘര്‍ഷം ഇല്ലാതാക്കുകയാവണം ജി 20 നേതൃത്വത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ജി 20 അധ്യക്ഷപദം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ ശബ്ദം ഉയര്‍ന്നുകേള്‍ക്കാന്‍ സാഹചര്യമൊരുക്കുമെന്ന് മോദി പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com