കര്‍ണാടക: ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ ലോകായുക്ത റെയ്ഡ്, ആറു കോടി പിടിച്ചെടുത്തു

കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു
റെയ്ഡില്‍ പിടിച്ചെടുത്ത പണം/എക്‌സ്പ്രസ്‌
റെയ്ഡില്‍ പിടിച്ചെടുത്ത പണം/എക്‌സ്പ്രസ്‌
Updated on: 
1 min read

ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു. ബിജെപി എംഎല്‍എ മണ്ഡല്‍ വിരുപക്ഷപ്പയുടെ മകന്‍ പ്രശാന്ത് മണ്ഡലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

നാല്‍പ്പതു ലക്ഷം കൈക്കൂലി വാങ്ങുന്നതിനിടെ ഇന്നലെ പ്രശാന്ത് മണ്ഡലിനെ ലോകായുക്ത അഴിമതി വിരുദ്ധ വിഭാഗം പിടികൂടിയിരുന്നു. ബംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സിവേജ് ബോര്‍ഡില്‍ ചീഫ് അക്കൗണ്ടന്റ് ആണ് പ്രശാന്ത്. പ്രശാന്തിന്റെ ഓഫിസില്‍നിന്ന് 1.7 കോടി രൂപ കണ്ടെടുത്തതായി ലോകായുക്ത അറിയിച്ചു. 

കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോകായുക്ത റെയ്ഡ് നടത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER