ഒന്നൊന്നര പ്രതികാരം, ഭാര്യ കാമുകനൊപ്പം ഒളിച്ചോടി, ഭർത്താവ് കാമുകന്റെ ഭാര്യയെ വിവാഹം ചെയ്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2023 11:09 AM |
Last Updated: 04th March 2023 11:09 AM | A+A A- |

നീരജും റൂബി ദേവിയും/ ചിത്രം ട്വിറ്റർ
ഒളിച്ചോടിപ്പോയ ഭാര്യയോട് ഒരു ഒന്നൊന്നര പ്രതികാരം ചെയ്‌ത ഭർത്താവിന്റെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. നീരജും റൂബി ദേവിയും 2009 ലാണ് വിവാഹിതരാകുന്നത്. ഇരുവർക്കും നാല് മക്കളുണ്ട്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം ഭാര്യ ഭാര്യയും രണ്ട് മക്കളുമുള്ള മറ്റൊരാളുമായി പ്രണയബന്ധത്തിലായി. കഴിഞ്ഞ വർഷം ഇയാൾക്കൊപ്പം ഭാര്യ ഒളിച്ചോടി വിവാഹം കഴിച്ചു.
Now ajnabee isn't just a movie. It's a documentary. pic.twitter.com/m5Vsul0mWF
— ऐ Harsh लड़का (@arpitlakra27) March 2, 2023
തുടർന്ന് ഭാര്യയെ തട്ടികൊണ്ട് പോയെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് നീരജ് കാമുകൻ മുകേഷിനെതിരെ പരാതി നൽകിയെങ്കിലും ഇരുവരെയും കണ്ടെത്താനിയില്ല. ഇതോടെ മുകേഷിന്റെ ഭാര്യയെ നീരജ് വിവാഹം കഴിക്കുകയായിരുന്നു. രണ്ട് ഭാര്യമാരുടെയും പേരുകൾ ഒന്നാണെന്നാണ് മറ്റൊരു പ്രത്യേകത.
സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ രസകരമായ നിരവധി കമന്റുകളും ഉയർന്നു. ഇതെല്ലാം റൂബി ദേവിയെ കല്യാണം കഴിക്കാനുള്ള നീരജിന്റെ പ്ലാനായിരുന്നു എന്നാണ് ഒരാളുടെ കമന്റ്. മറ്റൊരാളാകട്ടെ എല്ലാത്തിനും തിരിച്ചടിയുണ്ടാകുമെന്ന് ഓർക്കണമെന്നും പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒരോ വീട്ടിലും കയറിയിറങ്ങി ക്ഷണിക്കും, തെക്കേപ്പുറത്തുകാരുടെ കല്യാണ വിളിക്കാരി ഇച്ചാമന ഓർമ്മയായി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ