ഒരോ വീട്ടിലും കയറിയിറങ്ങി ക്ഷണിക്കും, തെക്കേപ്പുറത്തുകാരുടെ കല്യാണ വിളിക്കാരി ഇച്ചാമന ഓർമ്മയായി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 09:18 AM  |  

Last Updated: 04th March 2023 09:18 AM  |   A+A-   |  

ichamana

ഇച്ചാമന

കോഴിക്കോട്. ക്ഷണക്കത്ത് ഇല്ലാതിരുന്ന കാലത്ത് ഓരോ വീടുകളിലും കയറിയിറങ്ങി കല്യാണം വിശദമായി വിളിച്ചിരുന്ന തെക്കേപ്പുറത്തുകാരുടെ ഇച്ചാമന ഓർമ്മയായി. 92 വയസായിരുന്നു. കാച്ചി മുണ്ടും തട്ടവുമിട്ട് നിറഞ്ഞ ചിരിയുമായി ഇമ്പിച്ചാമിനബി എന്ന ഇച്ചാമന വീടുകളിലേക്ക് കയറി വരുമ്പോൾ തന്നെ ഒരുക്കങ്ങൾ തുടങ്ങും. വീട്ടുകർ വിളിക്കുന്നതിന് തുല്യമാണ് ഇച്ചാമനയുടെ കല്യാണ വിളി. 

ക്ഷണക്കത്ത് ഇല്ലാതിരുന്ന കാലത്ത് ഇത്തരത്തിൽ കല്യാണ വിളിക്കാരെയാണ് വീട്ടുകാർ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവാഹത്തിന് ക്ഷണിക്കാൻ ഏൽപ്പിക്കുന്നത്. കൂട്ടത്തിൽ ഒരു നീണ്ട ലിസ്റ്റും കൊടുക്കും. ആരോക്കെ എവിടൊക്കെ എന്ന്. പിന്നീടൊരു യാത്രയാണ്. ഓരോ വീട്ടിലും കയറിയിറങ്ങും. കല്യാണവിളിക്ക് ഒരു വീട്ടിൽ എത്തിയാൽ ആ വീട്ടിലെ എല്ലാവരെയും വിളിച്ച് വരുത്തും എന്നിട്ട് ഇന്ന ദിവസം ഇന്നയാളുടെ വിവാഹം ഇന്ന സ്ഥലത്ത് വച്ച് എന്ന് തുടങ്ങി വിവാഹത്തിന്റെ എല്ലാ കാര്യങ്ങളും ഇച്ചാമന വിശദമായി ഉച്ചത്തിൽ വിളിച്ചറിയിക്കും.

ഓരോ വീടിനും ഇത്ര എന്ന നിലയിലാണ് കൂലി. ഒരുകാലത്ത് ഇത്തരത്തിൽ കല്യാണം വിളിക്കാൻ എത്തുന്നവർ സാധാരണയായിരുന്നു. പിന്നീട് കല്യാണ വിളിയുടെ രീതി മാറിത്തുടങ്ങിയപ്പോൾ ഇച്ചമനയെ പോലുള്ളവർക്ക് കളംവിടേണ്ടി വന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

വ‍ൃദ്ധസദനത്തിൽ മൊട്ടിട്ട പ്രണയം , 75കാരൻ ബാബുറാവുവും 70കാരി അനുസായിയും ഇനി ഒരുമിച്ച്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌