'മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉണ്ട്'; മദ്യനയ അഴിമതി കേസില്‍ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
കെ കവിത, ഫോട്ടോ/ പിടിഐ
കെ കവിത, ഫോട്ടോ/ പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ബിആര്‍എസ് എംഎല്‍സിയുമായ കെ കവിത ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. മറ്റന്നാള്‍ ഹാജരാകാമെന്ന് കാണിച്ച് കെ കവിത ഇഡിക്ക് കത്ത് നല്‍കി. മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ ഉള്ളത് കാരണം ഇന്ന് ഹാജരാകാന്‍ കഴിയില്ലെന്നാണ് വിശദീകരണം. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് കെ കവിത പ്രസ്താവനയില്‍ പറഞ്ഞു. 

കേസില്‍ വ്യാഴാഴ്ച ഹാജരാകണമെന്ന് കാണിച്ച് ഇഡി നല്‍കിയ നോട്ടീസിന് മറുപടിയായാണ് കവിത ഇക്കാര്യം പറഞ്ഞത്. ഇതേ കേസില്‍ ഡിസംബര്‍ 12ന് സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. അഴിമതിക്കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇഡിയുടെ നീക്കം.  അഴിമതിയില്‍പ്പെട്ട ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇഡി കേസെടുത്തത്. 

 വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്ദറില്‍ വെള്ളിയാഴ്ച പ്രതിപക്ഷ പാര്‍ട്ടികളുടെ ധര്‍ണ ഉണ്ട്. ഇതില്‍ പങ്കെടുക്കേണ്ടതുണ്ട്. കൂടാതെ മുന്‍കൂട്ടി നിശ്ചയിച്ച മറ്റുപരിപാടികള്‍ കൂടിയുണ്ട്.അതിനാല്‍ വ്യാഴാഴ്ചയ്ക്ക് പകരം ശനിയാഴ്ച ഇഡി മുന്‍പാകെ ഹാജരാകുമെന്ന് കവിത ട്വിറ്ററില്‍ കുറിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com