ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; എട്ടു പേര്‍ മരിച്ചു; 11 പേരെ രക്ഷപ്പെടുത്തി

കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കന്നതായാണ് റിപ്പോര്‍ട്ടുകള്‍
യുപിയിലെ സംബാലില്‍ മേല്‍ക്കൂര തകര്‍ന്നുവീണ ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രം
യുപിയിലെ സംബാലില്‍ മേല്‍ക്കൂര തകര്‍ന്നുവീണ ഉരുളക്കിഴങ്ങ് സംഭരണ കേന്ദ്രം

ലക്‌നൗ:  ഉരുളക്കിഴങ്ങ് സംഭരണകേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു. പതിനൊന്ന് പേരെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ സംബാലിലെ ചന്ദൗസി മേഖലയിലാണ് അപകടം. ദേശീയ ദുരന്തനിവാരണസേനും സംസ്ഥാന ദുരന്തനിവാരണസേനയും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സംഭവത്തില്‍ എട്ടുപേര്‍ മരിച്ചതായി മൊറാദാബാദ് ഡിഐജി ശലഭ് മാത്തൂര്‍ പറഞ്ഞു. 11 പേരെ രക്ഷപ്പെടുത്തി. കൂടുതല്‍ പേര്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കന്നതായാണ് റിപ്പോര്‍ട്ടുകള്‍. അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടക്കുന്നവരെ കണ്ടെത്താന്‍ പൊലീസ് നായ്ക്കളെ ഉപയോഗിച്ച തിരച്ചില്‍ നടത്തുന്നതായും അദ്ദേഹം പറഞ്ഞു.

സംഭരണകേന്ദ്രം ഉടമയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട. നേരത്തെ തന്നെ ഗോഡൗണിന്റെ ശേച്യാവസ്ഥ നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com