ചെങ്കുത്തായ മലഞ്ചെരുവ് തടസ്സമായില്ല!, ഇരയ്ക്ക് പിന്നാലെ കുതിച്ചുപാഞ്ഞ് ഹിമപ്പുലി; വിസ്മയം- വീഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2023 01:50 PM  |  

Last Updated: 23rd March 2023 01:50 PM  |   A+A-   |  

leopard

മലഞ്ചെരുവില്‍ ഇരയ്ക്ക് പിന്നാലെ ഹിമപ്പുലി

 

ഞ്ഞുമൂടിയ മലനിരകളിൽ വെള്ള നിറത്തിലുള്ള ഇടതൂർന്ന രോമങ്ങളോടുകൂടി ഹിമപ്പുലികൾ വിഹരിക്കുന്ന കാഴ്ച ഏറെ മനോഹരവുമാണ്.  ഇപ്പോൾ ഹിമപ്പുലികളുടെ വേട്ടയാടൽ എങ്ങനെയാണെന്ന് കൃത്യമായി കാണിച്ചു തരുന്ന ഒരു ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചെരുവിലൂടെ ശരവേഗത്തിൽ പാഞ്ഞ് ഇരപിടിക്കുന്ന ഹിമപ്പുലിയുടെ ദൃശ്യങ്ങൾ ലഡാക്ക് മേഖലയിൽ നിന്നുള്ളതാണ്.

മലമുകളിൽ നിന്നും വേഗത്തിൽ പാഞ്ഞു വരുന്ന പുലിയെക്കണ്ട് ഇര ജീവനും കൊണ്ട് ഓടുന്നതാണ് വീഡിയോയുടെ തുടക്കത്തിൽ.  ദി വൈൽഡ് ഇന്ത്യയുടെ ട്വിറ്റർ പേജിലാണ് ദൃശ്യങ്ങൾ പങ്കുവച്ചത്. രക്ഷപ്പെടാൻ മലഞ്ചെരുവിലേക്കാണ് ഇര ഓടി നീങ്ങിയത്. അതിനെത്തന്നെ ലക്ഷ്യമാക്കി ഹിമപ്പുലിയും പിന്നാലെ പാഞ്ഞു. ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയിൽ ഇര പരമാവധി വേഗത്തിൽ ഓടുന്നത് വിഡിയോയിൽ കാണാം.

എന്നാൽ ഓട്ടത്തിനിടെ നിലതെറ്റി അത് താഴേക്ക് പതിച്ചു. ഒറ്റക്കുതിപ്പിന് പുലിയും താഴ്‌വരയിലേക്ക് എടുത്തുചാടി. വീണു കിടന്ന ഇരയ്ക്ക് രക്ഷപ്പെടാൻ അവസരം നൽകാതെ ഹിമപ്പുലി അതിനു മേലേക്ക് ചാടി വീണു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കട്ടിലിന് മുകളിൽ ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്; ലോകത്തെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ