കട്ടിലിന് മുകളിൽ ആറടി നീളമുള്ള ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്; ലോകത്തെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പ്

കിടക്കയിലെ വിരി മാറ്റുന്നതിനിടെയാണ് യുവതി പാമ്പിനെ കണ്ടത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്/ചിത്രം: ഫേയ്സ്ബുക്ക്
ഈസ്റ്റേൺ ബ്രൗൺ സ്നേക്ക്/ചിത്രം: ഫേയ്സ്ബുക്ക്

പാമ്പുകളെ പൊതുവെ ആളുകൾക്ക് പേടിയാണ്. അപ്പോൾ വീടിനകത്ത് അതും കിടപ്പുമുറിയിൽ പാമ്പിനെ കണ്ടാലോ? ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിലാണ് കിടക്കയ്ക്ക് മുകളിൽ പാമ്പിനെ കണ്ടത്.  സാക്കറീസ് സ്നേക്ക് ആൻഡ് റെപ്ടൈൽ റിലൊക്കേഷൻ അവരുടെ ഫേയ്സ്ബുക്ക് പേജിലൂടെ പാമ്പിന്റെ ചിത്രങ്ങളടക്കം പങ്കുവച്ച് സംഭവം വിവരിച്ചിട്ടുണ്ട്. 

കിടപ്പുമുറിയിൽ വിഷപാമ്പിനെ കണ്ടെത്തിയെന്ന് ഒരു യുവതി വിളച്ചറിയിച്ചത് അനുസരിച്ചാണ് പാമ്പുപിടുത്തക്കാരൻ സ്ഥലത്തെത്തിയത്. കിടക്കയിലെ വിരി മാറ്റുന്നതിനിടെയാണ് യുവതി പാമ്പിനെ കണ്ടത്. ആദ്യമൊന്ന് പരിഭ്രമിച്ചെങ്കിലും പിന്നെ പാമ്പുപിടുത്തക്കാരെ വിവരമറിയിച്ചു. "ഞാൻ എത്തുമ്പോൾ അവർ മുറിക്ക് പുറത്ത് എനിക്കായി കാത്തുനിൽക്കുകയായിരുന്നു. ഒരു തുണി വാതിലിനടിയിൽ വച്ചാണ് അവർ‌ കിടപ്പുമുറിയുടെ വാതിൽ അടച്ചിരുന്നത്. അതുകൊണ്ട് പാമ്പ് മറ്റ് മുറികളിലേക്കൊന്നും ഇഴഞ്ഞ് നീങ്ങിയില്ല. ഞാൻ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ‌ ആറടി നീളമുള്ള പാമ്പ് കിടക്കയ്ക്ക് മുകളിൽ എന്നെയും നോക്കി ഇരിപ്പുണ്ടായിരുന്നു", പാമ്പുപിടുത്തക്കാരൻ പറഞ്ഞു.  

പുറത്ത് ചൂട് കൂടുതലായതിനാൽ തുറന്നുകിടന്ന വാതിലിലൂടെ പാമ്പ് അകത്ത് കടന്നതാവും എന്നാണ് കരുതുന്നത്. പാമ്പിനെ പിടിച്ച് അടുത്തുള്ള കാട്ടിൽ തുറന്നുവിട്ടു. ഓസ്ട്രേലിയയിൽ കാണപ്പെടുന്ന ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പായ ഈസ്റ്റേൺ ബ്രൗൺ സ്നേക്കാണ് ഇത്. ‌‌‌‌ഇതിന്റെ വിഷത്തിൽ ശക്തമായ ഒരു ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്, പാമ്പ് കടിയേറ്റാൽ ഇരയുടെ ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയിലെ ഞരമ്പുകളെ ക്രമേണ തളർത്തുകയും ഒടുവിൽ ശ്വാസം കിട്ടാതാകുന്ന അവസ്ഥയിലേക്കെത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com