അമിത് ഷാ /ഫയല്‍ ചിത്രം
അമിത് ഷാ /ഫയല്‍ ചിത്രം

ന്യൂനപക്ഷ സംവരണം ഭരണഘടനാപ്രകാരമല്ല; ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗം: അമിത് ഷാ

ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
Published on

ബംഗളൂരു: ന്യൂനപക്ഷത്തിന് സംവരണം നടപ്പാക്കിയത് ഭരണഘടനപ്രകാരമല്ലെന്നും മതാടിസ്ഥാനത്തിലുള്ള സംവരണത്തിന് ഭരണഘടനയിൽ വ്യവസ്ഥയില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ബീദറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​ർ​ണാ​ട​ക​യി​ൽ മു​സ്‌​ലി​ക​ൾക്കു​ള്ള നാ​ലു ശ​ത​മാ​നം ഒബിസി സം​വ​ര​ണം കർണാടക സ​ർ​ക്കാ​ർ കഴിഞ്ഞ ദിവസം റ​ദ്ദാ​ക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.

ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭാഗമായാണ് കോൺഗ്രസ് സർക്കാർ ന്യൂനപക്ഷങ്ങൾക്ക് സംവരണം നടപ്പാക്കിയത്. ധ്രുവീകരണ രാഷ്ട്രീയത്തിന്റേയും വോട്ട് ബാങ്കിനായുള്ള ആർത്തി കാരണവുമാണിത്. സർദാർ പട്ടേൽ ഇല്ലായിരുന്നെങ്കിൽ ഹൈദരാബാദിന് ഒരിക്കലും സ്വാതന്ത്ര്യം ലഭിക്കില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

മുസ്ലിം വിഭാഗത്തിനുള്ള നാലുശതമാനം ഒബിസി സംവരണം എടുത്തുകളയാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ഇ​തു​വ​രെ മുസ്ലിങ്ങ​ൾക്കു​ണ്ടാ​യി​രു​ന്ന സം​വ​ര​ണം സം​സ്ഥാ​ന​ത്തെ പ്ര​മു​ഖ സ​മു​ദാ​യ​ങ്ങ​ളാ​യ ലിം​ഗാ​യ​ത്തി​നും വൊ​ക്ക​ലി​ഗ​ർ​ക്കും വീ​തി​ച്ചു​ന​ൽ​കും. ഇ​ത്ത​ര​ത്തി​ൽ ര​ണ്ടു​ ശ​ത​മാ​നം വീ​തം ഈ ​സ​മു​ദാ​യ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ക​യാ​ണ്​ ചെ​യ്ത​ത്.

10 ശ​ത​മാ​നം വ​രു​ന്ന മു​ന്നാ​ക്ക സം​വ​ര​ണ​ത്തി​ൽ (ഇഡ​ബ്ല്യുഎ​സ്) മു​സ്ലിം വി​ഭാ​ഗ​ത്തെ ഉ​ൾപ്പെ​ടു​ത്താ​നും വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. മെ​യി​ൽ സം​സ്ഥാ​ന​ത്ത്​ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ ന​ട​പ​ടി. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com