പുലിയുടെ 'സൂര്യ നമസ്‌കാരം' - വൈറല്‍ വീഡിയോ 

By സമകാലിക മലയാളം ഡെസ്ക്  |   Published: 28th March 2023 03:30 PM  |  

Last Updated: 28th March 2023 03:30 PM  |   A+A-   |  

leopard

പുലിയുടെ അഭ്യാസപ്രകടനം, സക്രീന്‍ഷോട്ട്‌

 

ന്യൂഡല്‍ഹി: ഇര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. വേഗതയുടെ കാര്യത്തില്‍ മാത്രമല്ല, മരത്തിന്റെ മുകളില്‍ കയറിയും ഇരയെ പിടികൂടാന്‍ കഴിയുന്നതാണ് പുലിയെ കൂടുതല്‍ അപകടകാരിയാക്കുന്നത്. ഇപ്പോള്‍ പുലിയുടെ ഒരു വേറിട്ട വീഡിയോയാണ് വൈറലാകുന്നത്.

സാകേത് ബഡോല ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. പുലി സൂര്യ നമസ്‌കാരം ചെയ്യുന്ന പോലെ തോന്നിപ്പിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. പുലിയുടെ രാവിലത്തെ വ്യായാമം എന്ന ആമുഖത്തോടെയാണ് വീഡിയോ പങ്കുവെച്ചത്.

റഷ്യയില്‍ നിന്നുള്ളതാണ് വീഡിയോ. റഷ്യയുടെ കിഴക്കന്‍ മേഖലയിലെ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍ എന്നാണ് സാകേത് ബഡോല ട്വിറ്ററില്‍ കുറിച്ചത്.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇവിടെ ഭരിക്കാന്‍ നോക്കേണ്ട!; സിംഹത്തെ തുരത്തിയോടിച്ച് തെരുവുനായ്ക്കള്‍- വീഡിയോ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ