മോദി പരാമര്‍ശം: രാഹുലിന് വീണ്ടും നോട്ടീസ്; ഏപ്രില്‍ 12 ന് നേരിട്ട് ഹാജരാകണമെന്ന് പട്‌ന കോടതി
By സമകാലിക മലയാളം ഡെസ്ക് | Published: 30th March 2023 08:15 AM |
Last Updated: 30th March 2023 08:15 AM | A+A A- |

രാഹുല്‍ഗാന്ധി/ പിടിഐ ഫയല്‍
ന്യൂഡല്‍ഹി: മോദി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് വീണ്ടും കോടതി നോട്ടീസ്. പട്‌ന കോടതിയാണ് രാഹുലിന് നോട്ടീസ് നല്‍കിയത്. ഏപ്രില്‍ 12 ന് നേരിട്ടു ഹാജരായി മൊഴി നല്‍കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
ബിഹാറിലെ ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി 2019 ല്‍ നല്‍കിയ പരാതിയിലാണ് പട്‌ന കോടതി ഇപ്പോള്‍ രാഹുലിന് നോട്ടീസ് നല്‍കിയത്. കേസില്‍ സുശീല്‍മോദിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സുശീല്‍മോദി ഇതുമായി ബന്ധപ്പെട്ട തെളിവുകളും നല്‍കിയിട്ടുണ്ട്.
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, പ്രചാരണ തിരക്ക് ചൂണ്ടിക്കാട്ടി രാഹുല്‍ഗാന്ധി നേരിട്ടു ഹാജരാകാന്‍ കൂടുതല്‍ സാവകാശം തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. സോലാര്‍ പ്രസംഗത്തിലെ മോദി പരാമര്‍ശത്തിനെതിരെ ബിജെപി രാഹുല്‍ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പരാതി നല്‍കിയിരുന്നു.
മോദി പരാമര്‍ശത്തില്‍ സൂറത്ത് കോടതി രാഹുല്‍ഗാന്ധിയെ രണ്ടു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. ഇതേത്തുടര്‍ന്ന് രാഹുലിന്റെ എംപി സ്ഥാനത്തിന് ലോക്‌സഭ സെക്രട്ടേറിയറ്റ് അയോഗ്യത പ്രഖ്യാപിച്ചു. സൂറത്ത് കോടതി വിധിക്കെതിരെ രാഹുല്‍ ഉടന്‍ തന്നെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കിയേക്കുമെന്നാണ് സൂചന.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ