അസാധാരണ വലിപ്പം, കൊത്താനാഞ്ഞ് കൂറ്റൻ രാജവെമ്പാല; ഭയന്ന് വിറച്ച് സഞ്ചാരികൾ- വീഡിയോ 

ഗോവയിൽ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി.
രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യം
രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യം

പനജി: ഗോവയിൽ 15 അടി നീളമുള്ള കൂറ്റൻ രാജവെമ്പാലയെ പിടികൂടി. കടൽത്തീരത്ത് അവധിക്കാലം ആഘോഷിക്കാനെത്തിയ സഞ്ചാരികളുടെ മുന്നിലേക്കാണ് ഇഴഞ്ഞെത്തിയ രാജവെമ്പാലയെയാണ് പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. 

സമീപത്ത് കൂടിക്കിടന്ന ഓലകൾക്കിടയിൽ നിന്നാണ് രാജവെമ്പാല ഇഴഞ്ഞെത്തിയത്. പാമ്പിനെ കണ്ട് ഭയന്ന സഞ്ചാരികൾ ഉടൻതന്നെ പാമ്പുപിടിത്ത വിദഗ്ധരെ വിവരമറിയിച്ചു. പാമ്പുപിടിത്ത വിദഗ്ധൻ പാമ്പിനെ പിടികൂടാൻ പല പ്രാവശ്യം ശ്രമിച്ചെങ്കിലും വഴുതിമാറി. ഓരോ തവണ പിടിക്കാൻ ശ്രമിക്കുമ്പോഴും പാമ്പ് പത്തിവിടർ‌ത്തി ആക്രമിക്കാൻ ശ്രമിക്കുന്നതും ദൃശ്യത്തിൽ കാണാം. 

പാമ്പിന്റെ അസാധാരണ വലിപ്പമാണ് ആളുകളുടെ ആശങ്ക വർധിപ്പിച്ചത്. ഓരോ തവണ പാമ്പിന്റെ ശരീരത്തിൽ പിടിച്ച് അതിനെ ബാഗിനുള്ളിലേക്ക് കയറ്റാൻ ശ്രമിക്കുമ്പോഴും പാമ്പ് വഴുതിമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പാമ്പിനെ ബാഗിനുള്ളിലേക്ക് കയറ്റാൻ കഴിഞ്ഞത്. കമാൻഡർ അഷോക് ബിജാൽവൻ ആണ് ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com